സുരക്ഷ; ഡ്രോണുകളെ നേരിടാന്‍ പരുന്തുകളെ ഇറക്കി തെലങ്കാന പൊലീസ്, വീഡിയോ

രാജ്യത്ത് ആദ്യമായാണ് പൊലീസ് സേനയില്‍ ഇത്തരമൊരു പരീക്ഷണം നടത്തുന്നത്.
ഡ്രോണുകളെ നേരിടാന്‍ പരുന്തുകളെ ഇറക്കി തെലങ്കാന പൊലീസ്
ഡ്രോണുകളെ നേരിടാന്‍ പരുന്തുകളെ ഇറക്കി തെലങ്കാന പൊലീസ്എക്‌സ്

ഹൈദരാബാദ്: സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി വിഐപി സന്ദര്‍ശനത്തിനും പ്രധാന പരിപാടികളിലും ശല്യമാകുന്ന ഡ്രോണുകളെ നേരിടാന്‍ പരുന്തുകള്‍ക്ക് പരിശീലനം നല്‍കി തെലങ്കാന പൊലീസ്.

കഴിഞ്ഞ ദിവസമാണ് മൊയിന്‍ബാദില്‍ വച്ച് പരുന്തുകളെ ഉപയോഗിച്ചുള്ള ഡ്രോണ്‍ നേരിടലിന്റെ ട്രയല്‍ നടന്നത്. ഡിജിപി രവി ഗുപ്ത മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ ട്രയലിന് സാക്ഷികളായി. പരിശീലനം ലഭിച്ച പരുന്തുകള്‍ ഡ്രോണുകളെ വിജയകരമായി നിലത്ത് വീഴ്ത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നേരിടാന്‍ പരുന്തുകളെ ഇറക്കി തെലങ്കാന പൊലീസ്
തെരഞ്ഞെടുപ്പു കമ്മിഷണര്‍ നിയമനത്തിനു സ്റ്റേ ഇല്ല, ഹര്‍ജി 21ലേക്കു മാറ്റി

രാജ്യത്ത് ആദ്യമായാണ് പൊലീസ് സേനയില്‍ ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. പട്ടം ഉപയോഗിച്ച് ശത്രുക്കളുടെ ഡ്രോണുകളെ കരസേന നേരിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഡ്രോണുകള്‍ ഉപയോഗിച്ച് ആയുധങ്ങളും ലഹരി വസ്തുക്കളും വലിയ രീതിയില്‍ വിതരണം ചെയ്യുന്ന സംഭവങ്ങള്‍ പതിവായതിന് പിന്നാലെയാണ് തെലങ്കാന പൊലീസിന്റെ ഈ നീക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com