ജെഡിഎസ് മൂന്ന് സീറ്റുകളില്‍ മത്സരിക്കും; കര്‍ണാടക ബിജെപി സഖ്യത്തില്‍ ധാരണ

മാണ്ഡ്യ, ഹസന്‍, കോലാര്‍ എന്നീ സീറ്റുകളിലാണ് ജെഡിഎസ് മത്സരിക്കുക.
 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ സീറ്റുകള്‍ സംബന്ധിച്ച് ബിജെപി- ജെഡിഎസ് ധാരണ
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ സീറ്റുകള്‍ സംബന്ധിച്ച് ബിജെപി- ജെഡിഎസ് ധാരണഫയല്‍

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ സീറ്റുകള്‍ സംബന്ധിച്ച് ബിജെപി- ജെഡിഎസ് പാര്‍ട്ടികള്‍ തമ്മില്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍. എച്ച്ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെഡിഎസിന് മൂന്ന് സീറ്റുകള്‍ നല്‍കാനാണ് തീരുമാനം.

മാണ്ഡ്യ, ഹസന്‍, കോലാര്‍ എന്നീ സീറ്റുകളിലാണ് ജെഡിഎസ് മത്സരിക്കുക. ബംഗളൂരു റൂറലില്‍ എച്ച്ഡി ദേവഗൗഡയുടെ മരുമകന്‍ മഞ്ജുനാഥ് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കര്‍ണാടകയിലെ 28 മണ്ഡലങ്ങളിലെ 20 സ്ഥാനാര്‍ഥികളെ ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സീറ്റ് വിഭജനത്തില്‍ ധാരണയാകാത്തതിനെ ചൊല്ലി ജെഡിഎസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതേസമയം, ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷപ്രതികരണവുമായി ജെഡിഎസ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് ആസൂത്രണത്തില്‍ ബിജെപി നേതാക്കളെ വിശ്വസിക്കുന്നില്ലെന്നും മുന്നണിയെന്ന നിലയില്‍ ഒരുയോഗത്തിനും തങ്ങളെ വിളിക്കുന്നില്ലെന്നും ഇത് ദോഷകരമായി ബാധിക്കുമെന്നും ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി പറഞ്ഞു.

 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ സീറ്റുകള്‍ സംബന്ധിച്ച് ബിജെപി- ജെഡിഎസ് ധാരണ
പിലിഭിത്തില്‍ ബിജെപി വീണ്ടും സീറ്റ് നല്‍കില്ല?; വരുണ്‍ ഗാന്ധി സമാജ് വാദി പാര്‍ട്ടിയിലേക്കെന്ന് സൂചന

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com