പിലിഭിത്തില്‍ ബിജെപി വീണ്ടും സീറ്റ് നല്‍കില്ല?; വരുണ്‍ ഗാന്ധി സമാജ് വാദി പാര്‍ട്ടിയിലേക്കെന്ന് സൂചന

ബിജെപി തഴഞ്ഞാല്‍ വരുണ്‍ ഗാന്ധി സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്
വരുൺ ​ഗാന്ധി
വരുൺ ​ഗാന്ധിഫയൽ

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വരുണ്‍ ഗാന്ധിയെ ബിജെപി തഴയുമെന്ന് റിപ്പോര്‍ട്ട്. ബിജെപി കേന്ദ്രനേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന പിലിഭിത്ത് എംപിയായ വരുണ്‍ഗാന്ധിക്ക് വീണ്ടും മത്സരിക്കാന്‍ സീറ്റ് നല്‍കിയേക്കില്ല. ബിജെപി തഴഞ്ഞാല്‍ വരുണ്‍ ഗാന്ധി സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ 51 മണ്ഡലങ്ങളിലാണ് ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയത്. വരുണ്‍ ഗാന്ധിയുടെ പിലിഭിത്ത്, മേനകാ ഗാന്ധിയുടെ സുല്‍ത്താന്‍പൂര്‍ എന്നിവ ഉള്‍പ്പെടെ 24 സീറ്റുകളില്‍ ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഗാന്ധി കുടുംബത്തെ പൂര്‍ണമായി തഴഞ്ഞു എന്ന പ്രചാരണം ഒഴിവാക്കാനായി വരുണ്‍ ഗാന്ധിയുടെ അമ്മ മേനകാ ഗാന്ധിക്ക് സുല്‍ത്താന്‍പൂരില്‍ വീണ്ടും സീറ്റ് നല്‍കിയേക്കുമെന്നാണ് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വരുണിന് പകരം, യുപി മന്ത്രി ജിതിന്‍ പ്രസാദ, പിലിഭിത്ത് എംഎല്‍എ സഞ്ജയ് ഗാംഗ്‌വാര്‍ എന്നിവരിലൊരാളെ മത്സരിപ്പിക്കുന്നതാണ് ബിജെപി ആലോചിക്കുന്നത്. വരുണ്‍ ഗാന്ധിയെ വലയിലാക്കാന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും നീക്കം ശക്തമാക്കിയിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടി പിലിഭിത്ത്, മൊറാദാബാദ്, രാംപൂര്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

വരുൺ ​ഗാന്ധി
102 ലോക്‌സഭാ സീറ്റുകള്‍ ഏപ്രില്‍ 19ന് വിധിയെഴുതും; ആദ്യ ഘട്ട വിജ്ഞാപനം ഇറങ്ങി

ബിജെപി തഴഞ്ഞാല്‍ വരുണ്‍ ഗാന്ധിയെ അമേഠിയില്‍ സ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള ആലോചനയും സജീവമാണ്. സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും വരുണിനെ പിന്തുണയ്ക്കാനാണ് നീക്കം. ബിജെപിയുടെ തീരുമാനം അറിഞ്ഞശേഷം മാത്രമേ വരുണ്‍ ഗാന്ധിയുടെ കാര്യത്തില്‍ എസ്പിയുടെ നിലപാട് വ്യക്തമാകൂ. യുപിയില്‍ ഏതാനും മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ മാറ്റി പരീക്ഷിക്കാനും ബിജെപി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com