പണം കടം ചോദിക്കാനെത്തി, സുഹൃത്തിന്റെ രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊന്നു; പ്രതിയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി യുപി പൊലീസ്

മരിച്ച കുട്ടികളുടെ പിതാവ് വിനോദില്‍നിന്ന് 5,000 രൂപ കടം വേണമെന്ന് ആവശ്യപ്പെട്ടാണ് സാജിദ് ഇവരുടെ വീട്ടിലെത്തിയത്
പ്രതി സാജിദ്
പ്രതി സാജിദ് ഇന്‍സ്റ്റഗ്രാം

ലഖ്‌നൗ: സുഹൃത്തിന്റെ വീട്ടിലെത്തി രണ്ടുകുട്ടികളെ ക്രൂരമായി കൊന്ന കേസിലെ പ്രതിയെ പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുദൗണിലാണ് സംഭവം. സാജിദ് റാണ്‍ എന്നയാളെയാണ് യുപി പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചത്.

ബാബ കോളനിയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട കുട്ടികളുടെ വീടിന്റെ എതിര്‍വശത്ത് പ്രതിയായ സാജിദ് റാണ്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്നു. കുട്ടികളുടെ പിതാവ് വിനോദിനെ ഇയാള്‍ക്ക് പരിചയമുണ്ടായിരുന്നു. മരിച്ച കുട്ടികളുടെ പിതാവ് വിനോദില്‍നിന്ന് 5,000 രൂപ കടം വേണമെന്ന് ആവശ്യപ്പെട്ട് സാജിദ് ഇവരുടെ വീട്ടിലെത്തി. വിനോദ് വീട്ടില്‍ ഉണ്ടായിരുന്നില്ല. സാജിദിന് ചായ എടുക്കാനായി വിനോദിന്റെ ഭാര്യ സംഗീത അകത്തേയ്ക്ക് പോയ സമയത്താണ് ഇയാള്‍ കുട്ടികളെ ആക്രമിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രതി സാജിദ്
1989ല്‍ പാറിയത് ചെങ്കൊടി, അറിയാം അയോധ്യയുടെ ചരിത്രം, രാജ്യത്തെ വിഐപി മണ്ഡലം

ദമ്പതികളുടെ 11 കാരനായ മകന്‍ ആയുഷിനോട് വീടിനുമുകളില്‍ അമ്മ നടത്തുന്ന ബ്യൂട്ടിപാര്‍ലര്‍ കാണിച്ചുതരുവാന്‍ സാജിദ് ആവശ്യപ്പെട്ടു. മുകള്‍ നിലയിലേക്ക് ഇയാളെ കൂട്ടിക്കൊണ്ടുപോയ കുട്ടിയെ ഇയാള്‍ കത്തികൊണ്ട് കഴുത്തറുത്ത് കൊന്നു. ആയുഷിന്റെ അടുത്തേയ്ക്ക് ഇളയ സഹോദരന്‍ അഹാന്‍ എത്തി. ഇതോടെ അഹാനെയും സാജിദ് കൊലപ്പെടുത്തി. ഏറ്റവും ഇളയ സഹോദരനായ ആറുവയസ്സുകാരന്‍ പീയുഷിനെയും സാജിദ് ഉപദ്രവിച്ചു. എന്നാല്‍ ഇയാളുടെ അടുത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞതിനാല്‍ പീയുഷ് രക്ഷപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com