1989ല്‍ പാറിയത് ചെങ്കൊടി, അറിയാം അയോധ്യയുടെ ചരിത്രം, രാജ്യത്തെ വിഐപി മണ്ഡലം

സിറ്റിങ്ങ് എംപി ലല്ലു സിങ്ങിനെ തന്നെയാണ് ബിജെപി ഇത്തവണയും മത്സരിപ്പിക്കുന്നത്
അയോധ്യയിലെ രാമക്ഷേത്രം
അയോധ്യയിലെ രാമക്ഷേത്രംപിടിഐ

ന്യൂഡല്‍ഹി: രാമക്ഷേത്രനിര്‍മ്മാണത്തോടെ രാജ്യം ഏറെ ഉറ്റു നോക്കുന്ന സ്ഥലമായി മാറിയിരിക്കുകയാണ് അയോധ്യ. രാമക്ഷേത്രം പൊതുജനങ്ങള്‍ക്കായി ആരാധനയ്ക്ക് തുറന്നു കൊടുത്തതോടെ, ഇക്കുറി തെരഞ്ഞെടുപ്പില്‍ വോട്ടായി മാറുമെന്ന ശുഭ പ്രതീക്ഷയിലാണ് ബിജെപിയും എന്‍ഡിഎയും. ഉത്തര്‍പ്രദേശില്‍ മാത്രമല്ല, രാജ്യത്താകെ തന്നെ അയോധ്യ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് മോദിയും കൂട്ടരും പ്രതീക്ഷ പുലര്‍ത്തുന്നത്.

പഴയ ഫൈസാബാദ് മണ്ഡലമാണ് പിന്നീട് അയോധ്യയായി മാറുന്നത്. വിഎച്ച് പി നേതാവ് വിനയ് കത്യാര്‍ മൂന്നു വട്ടം ഫൈസാബാദിനെ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. 2018 നവംബറിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഫൈസാബാദിന്റെ പേര് അയോധ്യ എന്നാക്കി മാറ്റുന്നത്. 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ലല്ലു സിങ് ആണ് അയോധ്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമാജ് വാദി പാര്‍ട്ടിയുടെ മിത്രാസെന്‍ യാദവിനെ 1,14,059 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലല്ലു സിങ് പരാജയപ്പെടുത്തിയത്. അഞ്ചു നിയമസഭ മണ്ഡലങ്ങളാണ് അയോധ്യ ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. അയോധ്യ, ബികാപൂര്‍, മില്‍കിപൂര്‍, രുദൗലി, ദാരിയാബാദ് ( ബരാബങ്കി) എന്നിവയാണ് അയോധ്യ ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അസംബ്ലി മണ്ഡലങ്ങള്‍.

അയോധ്യയിലെ രാമക്ഷേത്രം
ജെഡിഎസ് മൂന്ന് സീറ്റുകളില്‍ മത്സരിക്കും; കര്‍ണാടക ബിജെപി സഖ്യത്തില്‍ ധാരണ

കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബിഎസ്പി പാര്‍ട്ടികളെ മാറിമാറി സ്വീകരിച്ച ഫൈസാബാദില്‍ 1989 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (സിപിഐ) മിത്രാസെന്‍ യാദവും വിജയിച്ചിട്ടുണ്ട്. പിന്നീട് മിത്രാസെന്‍ സമാജ് വാദി പാര്‍ട്ടിയിലേക്കും ബിഎസ്പിയിലേക്കും ചേക്കേറിയപ്പോഴും വിജയം കൂടെ നിന്നു. 2009 ല്‍ കോണ്‍ഗ്രസിന്റെ നിര്‍മല്‍ ഖേത്രിയായിരുന്നു വിജയിച്ചത്. 2014 ലും 2019 ലും ബിജെപിയുടെ ലല്ലു സിങ്ങും വിജയിച്ചു. സിറ്റിങ്ങ് എംപി ലല്ലു സിങ്ങിനെ തന്നെയാണ് ബിജെപി ഇത്തവണയും മത്സരിപ്പിക്കുന്നത്.

പൊതുതെരഞ്ഞെടുപ്പില്‍ വന്‍നേട്ടത്തിന് കാരണമാകുമെന്ന് ബിജെപി കരുതുന്ന അയോധ്യയില്‍ അഞ്ചാം ഘട്ടത്തിലാണ് വോട്ടെടുപ്പ്. മെയ് 20 നാണ് അയോധ്യയില്‍ വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴില്‍ അയോധ്യ രാജ്യത്തെ സുപ്രധാന നഗരമായി വളര്‍ന്നു കഴിഞ്ഞുവെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ലല്ലു സിങ് പറഞ്ഞു. റെയില്‍വേ, വിമാനത്താവളം തുടങ്ങി സുപ്രധാന വികസനപ്രവര്‍ത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.

വികസന നേട്ടങ്ങള്‍ ബിജെപിക്ക് കരുത്താകുമെന്നും കൂടുതല്‍ മികച്ച വിജയം ഇക്കുറി നേടാനാകുമെന്നും ബിജെപി സ്ഥാനാര്‍ത്ഥി ലല്ലു സിങ് പറഞ്ഞു. രാജ്യത്ത് എന്‍ഡിഎ 400 ലേറെ സീറ്റ് നേടുമെന്നും ലല്ലു സിങ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുപിയില്‍ 80 സീറ്റുകളാണുള്ളത്. ഉത്തര്‍പ്രദേശില്‍ ഏഴു ഘട്ടങ്ങളിലും വോട്ടെടുപ്പ് നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com