വിശാഖപട്ടണം: ആന്ധ്രയില്‍ കഞ്ചാവ് കൃഷി നടത്തിയ കര്‍ഷകന്‍ അറസ്റ്റില്‍. കടം തീര്‍ക്കാന്‍ എളുപ്പം പണം കണ്ടെത്താന്‍ വഴി തേടിയ കര്‍ഷകന്‍ കഞ്ചാവ് കൃഷിയില്‍ എത്തുകയായിരുന്നു. കൃഷിയിടത്തില്‍ നിന്ന് ആറടി പൊക്കമുള്ള 282 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. കഞ്ചാവ് ചെടികള്‍ നശിപ്പിച്ച അധികൃതര്‍ കര്‍ഷകനെതിരെ കേസെടുക്കുകയായിരുന്നു.
പ്രകാശം ജില്ലയിലാണ് സംഭവം. കേശനപ്പള്ളി ബ്രഹ്മയ്യയാണ് പിടിയിലായത്. ബ്രഹ്മയ്യയുടെ പേരില്‍ അഞ്ചു ഏക്കര്‍ കൃഷിയിടമാണ് ഉള്ളത്. വിവിധ കൃഷികള്‍ ചെയ്ത് വന്നിരുന്ന ബ്രഹ്മയ്യയ്ക്ക് കാലംതെറ്റി പെയ്ത മഴയില്‍ വലിയ തോതില്‍ കൃഷിനാശം സംഭവിച്ചു. ഇതിനെ തുടര്‍ന്നാണ് കര്‍ഷകന്‍ കടക്കെണിയിലായത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കടം പെരുകിയതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ നിയമവിരുദ്ധ മാര്‍ഗം തെരഞ്ഞെടുക്കാന്‍ കര്‍ഷകന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. കൃഷിയിടത്തില്‍ ബഹ്മയ്യ കഞ്ചാവ് കൃഷി നടത്തുന്നത് മറ്റു കര്‍ഷകരാണ് അധികൃതരെ അറിയിച്ചത്. സ്‌പെഷ്യല്‍ എന്‍ഫോഴ്‌സമെന്റ് ബ്യൂറോയുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു. ഏകദേശം മൂന്ന് ലക്ഷം രൂപ മൂല്യം വരുന്ന കഞ്ചാവ് ആണ് കര്‍ഷകന്‍ കൃഷി ചെയ്തിരുന്നതെന്ന് സ്‌പെഷ്യല്‍ എന്‍ഫോഴ്‌സമെന്റ് ബ്യൂറോ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക