വീട്ടിലേക്ക് മടങ്ങുമ്പോൾ സൈക്കിളില്‍ ട്രക്ക് ഇടിച്ചു; മുന്‍ നീതി ആയോഗ് ഉദ്യോഗസ്ഥ ലണ്ടനില്‍ വാഹനാപകടത്തില്‍ മരിച്ചു

യുകെയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ ഗവേഷക വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം
ചൈസ്ത കൊച്ചാര്‍
ചൈസ്ത കൊച്ചാര്‍അമിതാഭ് കാന്ത് പങ്കുവെച്ച ചിത്രം

ന്യൂഡല്‍ഹി: യുകെയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ ഗവേഷക വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പിഎച്ച്ഡി വിദ്യാര്‍ഥി ചൈസ്ത കൊച്ചാര്‍ (33) ആണ് മരിച്ചത്. ലണ്ടനിലെ വസതിയിലേക്ക് സൈക്കിളില്‍ മടങ്ങുകയായിരുന്ന ചൈസ്ത ട്രക്ക് തട്ടിയാണ് മരിച്ചത്. നേരത്തെ നീതി ആയോഗില്‍ ഉദ്യോഗസ്ഥയായിരുന്നു ചൈസ്ത.

കഴിഞ്ഞയാഴ്ചയായിരുന്നു അപകടം. ചൈസ്തയുടെ മരണവിവരം നീതി ആയോഗ് മുന്‍ സിഇഒ അമിതാഭ് കാന്ത് ആണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചത്. മാര്‍ച്ച് 19ന് മാലിന്യം കൊണ്ടുപോകുന്ന ട്രക്കിടിച്ചായിരുന്നു ചൈസ്തയുടെ അന്ത്യം.ഹരിയാനയിലെ ഗുരുഗ്രാമില്‍ താമസിച്ചിരുന്ന ചൈസ്ത കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഗവേഷണത്തിനായി ലണ്ടനിലേക്ക് പോയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ചൈസ്ത കൊച്ചാര്‍ നീതി ആയോഗിലെ ലൈഫ് പദ്ധതിയുടെ നഡ്ജ് യൂണിറ്റില്‍ എനിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ബിഹേവിയറല്‍ സയന്‍സില്‍ ഗവേഷണം നടത്തിവരികയായിരുന്നു. ലണ്ടനില്‍ സൈക്കിള്‍സവാരിക്കിടെയുണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. അതിസമര്‍ഥയും ധൈര്യവതിയും ഊര്‍ജസ്വലയുമായിരുന്നു ചൈസ്ത. അവളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു'- അമിതാഭ് കാന്ത് കുറിച്ചു.

ചൈസ്ത കൊച്ചാര്‍
പ്രധാനമന്ത്രിക്കെതിരെ അസഭ്യപരാമര്‍ശം: തമിഴ്‌നാട് മന്ത്രിക്കെതിരെ കേസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com