ഈറോഡ് എംപി ഗണേശമൂര്‍ത്തി അന്തരിച്ചു

തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കടുത്ത നിരാശയിലായിരുന്നു
എ ഗണേശമൂര്‍ത്തി
എ ഗണേശമൂര്‍ത്തി എക്സ്

കോയമ്പത്തൂര്‍: സീറ്റു ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി എ ഗണേശമൂര്‍ത്തി അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എംഡിഎംകെ നേതാവാണ്.

ഞായറാഴ്ച പുലർച്ചെ 2.30നാണ് റൂമിൽ അബോധാവസ്ഥയിൽ ഗണേശമൂർത്തിയെ കണ്ടെത്തിയത്. തുടർന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്കു മാറ്റുകയുമായിരുന്നു. ഉറക്കഗുളിക വെള്ളത്തിൽ കലക്കിയതായി റൂമിൽനിന്നു കണ്ടെത്തിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത്തവണ തെരഞ്ഞെടുപ്പിൽ ​ഗണേശമൂർത്തിക്ക് സീറ്റ് നിഷേധിച്ചിരുന്നു. ഇതിൽ അദ്ദേഹം കടുത്ത നിരാശയിലായിരുന്നു. ഇന്ത്യ മുന്നണിയുടെ ഭാ​ഗമായി മത്സരിക്കുന്ന ഡിഎംഡികെ ഈ റോഡ് സീറ്റ് ഡിഎംകെയ്ക്ക് നൽകിയിരുന്നു. പകരം വിരുധുന​ഗർ സീറ്റിലാണ് എംഡിഎംകെ മത്സരിക്കുന്നത്. ഇവിടെ എംഡിഎംകെ നേതാവ് വൈകോയുടെ മകൻ ദുരൈ വൈകോയാണ് സ്ഥാനാർത്ഥി.

എ ഗണേശമൂര്‍ത്തി
ആദ്യതെരഞ്ഞെടുപ്പ് ഫലം പുറത്ത്; എതിരാളികളില്ലാതെ 'മുഖ്യമന്ത്രി'; അരുണാചലില്‍ ആറിടത്ത് വിജയം ഉറപ്പിച്ച് ബിജെപി

​മുതിർന്ന നേതാവായ ഗണേശമൂർത്തിയോട് ആലോചിക്കുക പോലും ചെയ്യാതെയാണ് പാർട്ടി സീറ്റ് വച്ചുമാറ്റം നടത്തിയതെന്നും പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്നും അദ്ദേഹത്തിന്റെ അനുയായികൾ പറയുന്നു. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ ​ഗണേശമൂർത്തിക്ക് സീറ്റ് നൽകാമെന്ന് പാർട്ടി നേതൃത്വം അനുനയ ശ്രമം നടത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com