മഹാരാഷ്ട്രയിൽ ഇന്ത്യ മുന്നണിയില്‍ വിള്ളല്‍?; മുംബൈയിലെ അഞ്ചു സീറ്റിലും മത്സരിക്കുമെന്ന് ശിവസേന

2 സീറ്റുകളിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ശിവസേന ഉദ്ധവ് വിഭാഗം
ശിവസേന മേധാവി ഉദ്ധവ് താക്കറെ
ശിവസേന മേധാവി ഉദ്ധവ് താക്കറെഫയല്‍ ചിത്രം

മുംബൈ: മഹാരാഷ്ട്രയിൽ ഇന്ത്യ മുന്നണിയിൽ സീറ്റു തർക്കം നിലനിൽക്കെ 22 സീറ്റുകളിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ശിവസേന ഉദ്ധവ് വിഭാഗം. നേരത്തെ 17 സീറ്റുകളിൽ ശിവസേന സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. മുംബൈയിലെ അഞ്ചു സീറ്റുകളിലും പാർട്ടി മത്സരിക്കുമെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രസ്താവിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുംബൈയിൽ ഞങ്ങൾക്ക് 5 സീറ്റുണ്ട്. നോർത്ത് മുംബൈ, താനെ, കല്യാൺ‌, പാൽഗർ, ജാൽഗൺ സീറ്റുകളില്‍ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. നേരത്തെ 17 സ്ഥാനാർത്ഥികളെ ശിവസേന പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന സാംഗ്ലി അടക്കമുള്ള സീറ്റുകൾ ഉൾപ്പെട്ടിരുന്നു.

ശിവസേന മേധാവി ഉദ്ധവ് താക്കറെ
ആര്‍ജെഡി 26-ല്‍, കോണ്‍ഗ്രസ് ഒമ്പതിടത്ത്, സിപിഐക്കും സിപിഎമ്മിനും ഓരോന്നുവീതം; ബിഹാറില്‍ ഇന്ത്യ മുന്നണിയില്‍ ധാരണ

ഇതിൽ കോൺ​ഗ്രസ് നേതൃത്വം ശിവസേനയെ അതൃപ്തി അറിയിച്ചിരുന്നു. അതിനിടെയാണ് വിട്ടീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി മുംബൈയിലെ അഞ്ചു സീറ്റുകളിൽ കൂടി മത്സരിക്കുമെന്ന് ശിവസേന പ്രഖ്യാപിച്ചത്. കോൺ​ഗ്രസുമായി ഇനി സീറ്റു ചർച്ചയ്ക്കില്ലെന്നാണ് ശിവസേനയുടെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com