ശിവകാശിയില്‍ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം; എട്ടുമരണം; 11 പേര്‍ക്ക് പരിക്ക്; വീഡിയോ

ശിവകാശിക്ക് സമീപം പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പടെ എട്ടുപേര്‍ മരിച്ചു
ശിവകാശിയില്‍ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം; എട്ടുമരണം
ശിവകാശിയില്‍ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം; എട്ടുമരണംഎഎന്‍ഐ

ചെന്നൈ: ശിവകാശിക്ക് സമീപം പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പടെ എട്ടുപേര്‍ മരിച്ചു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് ശേഷമാണ് സുദര്‍ശന്‍ പടക്കനിര്‍മാണ ശാലയില്‍ സ്‌ഫോടനമുണ്ടായത്

ഉച്ചഭക്ഷണത്തിന് ശേഷം തൊഴിലാളികള്‍ വിശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കനത്ത ചൂടിനെ തുടര്‍ന്ന് പടക്കങ്ങള്‍ക്ക് തനിയെ തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ സാരമായി പരിക്കേറ്റ 11 പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അന്‍പതോളം തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നതായാണ് വിവരം. സ്‌ഫോടനത്തിന് പിന്നാലെ പടക്കങ്ങള്‍ തുടര്‍ച്ചായായി പൊട്ടിയതിനെ തുടര്‍ന്ന് ഒന്നരമണിക്കൂറിന് ശേഷമാണ് അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞത്.

ശിവകാശിയില്‍ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം; എട്ടുമരണം
ഹരിയാന: ഉടന്‍ വിശ്വാസവോട്ട് വേണമെന്ന് ജെജെപി; ഗവര്‍ണറെ കാണാന്‍ സമയം തേടി കോണ്‍ഗ്രസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com