ഹരിയാന: ഉടന്‍ വിശ്വാസവോട്ട് വേണമെന്ന് ജെജെപി; ഗവര്‍ണറെ കാണാന്‍ സമയം തേടി കോണ്‍ഗ്രസ്

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ദുഷ്യന്ത് ചൗട്ടാല ആവശ്യപ്പെട്ടു
ദുഷ്യന്ത് ചൗട്ടാല
ദുഷ്യന്ത് ചൗട്ടാല പിടിഐ

ന്യൂഡല്‍ഹി: ഹരിയാനയില്‍ കോണ്‍ഗ്രസും ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയും തമ്മില്‍ അടുക്കുന്നു. മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ നയാബ് സിങ് സൈനിസര്‍ക്കാര്‍ സഭയില്‍ ഉടന്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ബിജെപി മുന്‍ സഖ്യകക്ഷിയായ ജെജെപി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ജനനായക് ജനതാപാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല ഗവര്‍ണര്‍ക്ക് കത്തു നല്‍കി.

സഭയില്‍ വിശ്വാസ വോട്ടു തേടാന്‍ മുഖ്യമന്ത്രി നായബ് സിങ് സൈനിയോട് ആവശ്യപ്പെടണം. അല്ലെങ്കില്‍ രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് ഏര്‍പ്പെടുത്തണമെന്നും ദുഷ്യന്ത് ചൗട്ടാല ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയ്ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. സീറ്റു വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് ബിജെപി-ജെജെപി സഖ്യം വേര്‍പിരിഞ്ഞത്. ഇതിനു പിന്നാലെ മനോഹര്‍ലാല്‍ ഖട്ടറിനെ മാറ്റി നായബ് സിങ് സൈനിയെ ബിജെപി മുഖ്യമന്ത്രിയാക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിജെപി ഒഴികെ മറ്റേതൊരു പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചാലും ജെജെപി പിന്തുണയ്ക്കുമെന്ന് ദുഷ്യന്ത് ചൗട്ടാല വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ പ്രതിസന്ധിക്കിടെ കോണ്‍ഗ്രസ് ഗവര്‍ണറെ കാണാന്‍ സമയം തേടിയിട്ടുണ്ട്. ഹരിയാനയിലെ ഭരണപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും, തുടര്‍ന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ദുഷ്യന്ത് ചൗട്ടാല
ഹിന്ദു ജനസംഖ്യാനുപാതം 7.81% ഇടിഞ്ഞു, മുസ്ലിംകള്‍ 43.15% കൂടി; സാമ്പത്തിക ഉപദേശക കൗണ്‍സില്‍ റിപ്പോര്‍ട്ട്, രാഷ്ട്രീയ വിവാദം

എന്നാല്‍ തന്റെ സര്‍ക്കാരിന് പ്രശ്‌നമില്ലെന്നും സര്‍ക്കാര്‍ ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വരെ തുടരുമെന്ന് മുഖ്യമന്ത്രി നായബ് സിങ് സൈനി പറഞ്ഞു. നിലവില്‍ 88 അംഗങ്ങളുള്ള ഹരിയാന നിയമസഭയില്‍ ബിജെപിക്ക് 40 എംഎല്‍എമാരാണുള്ളത്. കോണ്‍ഗ്രസിന് 30, ജെജെപിക്ക് 10 എന്നിങ്ങനെയാണ് അംഗങ്ങളുള്ളത്. ഐഎന്‍എല്‍ഡി, എച്ച്എല്‍പി പാര്‍ട്ടികള്‍ക്ക് ഓരോ അംഗങ്ങളും ആറു സ്വതന്ത്രരുമാണുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com