യൂബര്‍ സിഇഒ ട്രാവിസ് കലാനിക്ക് രാജിവെച്ചു; സാങ്കേതിക ലോകത്ത് ഞെട്ടല്‍

യൂബര്‍ സിഇഒ ട്രാവിസ് കലാനിക്ക് രാജിവെച്ചു; സാങ്കേതിക ലോകത്ത് ഞെട്ടല്‍

ന്യൂയോര്‍ക്ക്:  സാങ്കേതിക രംഗത്തെ ലോകത്തെ മുന്‍നിര കമ്പനികളിലൊന്നായ യൂബറിന്റെ സിഇഒ സ്ഥാനത്തു നിന്നും ട്രാവിസ് കലാനിക്ക് രാജിവെച്ചു. കമ്പനിയുടെ നിക്ഷേപകരില്‍ നിന്നുമുള്ള കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കലാനിക്ക് സ്ഥാനമൊഴിഞ്ഞത്. ലോകത്തെ മുന്‍നിര ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ യൂബര്‍ കലാനിക്കിന്റെ കീഴിലാണ് 2009ല്‍ ആരംഭിച്ചത്. യൂബറിനെ ആഗോള തലത്തില്‍ മുന്‍പന്തിയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കലാനിക്കിന്റെ രാജി സാങ്കേതിക ലോകത്ത് ഞെട്ടലുണ്ടാക്കി.

സിഇഒ സ്ഥാനത്തു നിന്നും രാജിവെച്ചെങ്കിലും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ കലാനിക്ക് തുടരും. കമ്പനിയുടെ മുന്‍ജീവനക്കാരി കലാനിക്കിനെതിരേ ലൈംഗികാരോപണം ഉന്നയിച്ചതും നിക്ഷേപകരുമായുള്ള ആഭ്യന്തര തര്‍ക്കവുമാണ് കലാനിക്കിന്റെ രാജിയില്‍ കലാശിച്ചത്.

ബെഞ്ച്മാര്‍ക്ക് ഉള്‍പ്പടെ യൂബറിന്റെ പ്രധാനപ്പെട്ട അഞ്ച് നിക്ഷേപകര്‍ സിഇഒ സ്ഥാനത്തുനിന്നും കലാനിക്കിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഡയറക്ടര്‍ ബോര്‍ഡിന് കത്തു നല്‍കിയിരുന്നു. സിഇഒ സ്ഥാനത്തു നിന്നും കലാനിക്കിനെ മാറ്റുന്നതോടൊപ്പം ഒഴിവു വരുന്ന രണ്ടാ സ്ഥാനങ്ങളില്‍ സ്വതന്ത്ര നിലപാടുള്ളവരെ നിയമിക്കണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയമാണിത്.     ആഭ്യന്തരകലഹം മൂലം കമ്പനി പ്രതിസന്ധിയിലാകാന്‍ പാടില്ല. കമ്പനി എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ കലാനിക്ക് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com