സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന് അസോചം പുരസ്‌കാരം

വിദേശ റിക്രൂട്ട്‌മെന്റ് രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള അസോചം പുരസ്‌കാരം പാര്‍ലമെന്റ് അംഗമായ ഡോ. ഉദിത് രാജില്‍ നിന്നും സീഗള്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ സുരേഷ് കുമാര്‍ മധുസൂദനന്‍ ഏറ്റുവാങ്ങുന്നു.
വിദേശ റിക്രൂട്ട്‌മെന്റ് രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള അസോചം പുരസ്‌കാരം പാര്‍ലമെന്റ് അംഗമായ ഡോ. ഉദിത് രാജില്‍ നിന്നും സീഗള്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ സുരേഷ് കുമാര്‍ മധുസൂദനന്‍ ഏറ്റുവാങ്ങുന്നു.

കൊച്ചി: വ്യവസായ സംഘടനയായ അസോചത്തിന്റെ (ദി അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് & ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ) വ്യാപാര വ്യവസായ രംഗത്തെ മികവിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദേശ റിക്രൂട്ട്‌മെന്റ് സ്ഥാപനമായ സീഗള്‍ ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റിസോഴ്‌സ് കണ്‍സള്‍ട്ടന്റ്‌സിന് ലഭിച്ചു.

വിദേശ റിക്രൂട്ട്‌മെന്റ് രംഗത്ത് നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് സീഗള്‍ ഗ്രൂപ്പിന് അവാര്‍ഡ് ലഭിച്ചത്. ഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സീഗള്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ സുരേഷ് കുമാര്‍ മധുസൂദനന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. അഖിലേന്ത്യ പട്ടികജാതി പട്ടികവര്‍ഗ കോര്‍പ്പറേഷന്‍ ചെയര്‍മാനും ലോക്‌സഭാംഗവുമായ ഡോ. ഉദിത് രാജ് ആണ് പുരസ്‌കാരം സമ്മാനിച്ചത്.

അസോചം സെക്രട്ടറി ജനറല്‍ ഡി.എസ്. റാവത്, ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് സര്‍വീസ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ജനറല്‍ ഡോ. ഗുല്‍ഷന്‍ ശര്‍മ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com