ഐ ഫോണിന് പകരം സോപ്പ്‌ ; ആമസോണ്‍ ഇന്ത്യയുടെ മേധാവിക്കെതിരെ കേസ്

 ഓണ്‍ലൈനായി മൊബൈല്‍ ഫോണിന് ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് സോപ്പ് നല്‍കിയ സംഭവത്തില്‍ ആമസോണ്‍ ഇന്ത്യയുടെ മേധാവിയുള്‍പ്പടെ നാലുപേര്‍ക്കെതിരെ കേസെടുത്തു.  
ഐ ഫോണിന് പകരം സോപ്പ്‌ ; ആമസോണ്‍ ഇന്ത്യയുടെ മേധാവിക്കെതിരെ കേസ്

നോയിഡ:  ഓണ്‍ലൈനായി മൊബൈല്‍ ഫോണിന് ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് സോപ്പ് നല്‍കിയ സംഭവത്തില്‍ ആമസോണ്‍ ഇന്ത്യയുടെ മേധാവിയുള്‍പ്പടെ നാലുപേര്‍ക്കെതിരെ കേസെടുത്തു.  ഉപഭോക്താവിന്റെ പരാതിയെ തുടര്‍ന്ന് ഗ്രേറ്റര്‍ നോയിഡയിലെ ബിസ്രക് പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. 

ആമസോണ്‍ ഇന്ത്യാ മേധാവി അമിത് അഗര്‍വാള്‍, ലോജിസ്റ്റിക്‌സ് കമ്പനിയായ ദര്‍ഷിതയുടെ ഡയറക്ടര്‍മാരായ പ്രദീപ് കുമാര്‍, രാവിഷ് അഗര്‍വാള്‍, ഡെലവറി ബോയ് അനില്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഐപിസി 420( ചതി, സത്യസന്ധതയില്ലായ്മ),406 (വിശ്വാസ വഞ്ചന), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നീ കുറ്റങ്ങളാണ് ചുമത്തിയതെന്ന് പൊലീസ് അറിയിച്ചു. 

രാജ്യത്തെ ഏറ്റവും വിശ്വസനീയമായ ഓണ്‍ലൈന്‍ വ്യാപര കമ്പനിയെന്ന നിലയില്‍ ഇത്തരം തട്ടിപ്പുകള്‍ ഗൗരവമായി എടുക്കുമെന്നും പൊലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. 

 ആമസോണിന്റെ സൈറ്റില്‍ നിന്നും ആപ്പിള്‍ പുതിയതായി പുറത്തിറക്കിയ ഐഫോണാണ് പരാതിക്കാരന്‍ ഓര്‍ഡര്‍ ചെയ്തത്.  27 ന് പാര്‍സല്‍ എത്തി. പക്ഷേ തുറന്ന് നോക്കുമ്പോള്‍ ഐഫോണിന് പകരം സോപ്പായിരുന്നു ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com