ക്വാല്‍കോമിന്റെ പേറ്റന്റുകള്‍ ലംഘിച്ചു: ചൈനയില്‍ ഐഫോണിന് നിരോധനം

ആപ്പിള്‍ ഫോണുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ചൈന.
ക്വാല്‍കോമിന്റെ പേറ്റന്റുകള്‍ ലംഘിച്ചു: ചൈനയില്‍ ഐഫോണിന് നിരോധനം

പ്പിള്‍ ഫോണുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ചൈന. മുന്‍നിര ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍കോമിന്റെ രണ്ട് പേറ്റന്റുകള്‍ ലംഘിച്ചതിനാണ് ഐഫോണ്‍ മോഡലുകള്‍ക്ക് ചൈനയില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ചില പഴയ മോഡലുകള്‍ക്ക് മാത്രമാണ് വിലക്ക്. 

ഐഫോണ്‍ 6 എസ്, ഐഫോണ്‍ 6 എസ് പ്ലസ്, ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 8, ഐഫോണ്‍ ടെന്‍ എന്നീ മോഡലുകള്‍ ഇനി വിപണിയിലെത്തിക്കാന്‍ പാടില്ലെന്നാണ് ചൈനീസ് കോടതിയുടെ വിധി. കേസിനെ തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയത് ആപ്പിളിന് വലിയ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്.  

അതേസമയം തങ്ങളുടെ എല്ലാ മോഡലുകളും ചൈനീസ് വിപണിയില്‍ വില്‍പനയ്ക്കുണ്ടാകുമെന്നും തീരുമാനം പുനപരിശോധിക്കാനുള്ള അപേക്ഷ തങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നുമാണ് ആപ്പിള്‍ വക്താക്കള്‍ പറഞ്ഞത്.
ഐഫോണ്‍ 6എസ് മുതല്‍ ടെന്‍ വരെയുള്ള മോഡലുകളുടെ വില്‍പന ഉടനടി നിര്‍ത്തിവെക്കാന്‍ ഉത്തരവിടണമെന്ന ആവശ്യമാണ് ക്വാല്‍കോം ചൈനയിലെ ഫൂഷോ ഇന്റര്‍മീഡിയോറ്റ് പീപ്പിള്‍സ് കോടതിയില്‍ ഉന്നയിച്ചത്. സെപ്റ്റംബറില്‍ പുറത്തിറക്കിയ ഐഫോണ്‍ ടെന്‍ മോഡലുകള്‍ ഈ കേസില്‍ ഉള്‍പ്പെടുന്നില്ലെന്ന് ആപ്പിള്‍ വ്യക്തമാക്കി.

2017 അവസാനത്തിലാണ് ചിത്രങ്ങള്‍ റീസൈസ് ചെയ്യുന്നതിനും ടച്ച് സ്‌ക്രീനില്‍ ആപ്ലിക്കേഷനുകള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള ഫീച്ചറുകളുമായി ബന്ധപ്പെട്ടുള്ള തങ്ങളുടെ പേറ്റന്റുകള്‍ ആപ്പിള്‍ ലംഘിച്ചു എന്ന് കാണിച്ച് ക്വാല്‍കോം ചൈനയില്‍ പരാതി നല്‍കിയത്. 

അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാരയുദ്ധം നിലനില്‍ക്കുന്ന സാഹചര്യത്തിനിടെയാണ് ഒരു അമേരിക്കന്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചൈനയില്‍ വിലക്കേര്‍പ്പെടുത്തുന്നത്. 

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ക്വാല്‍കോം. എങ്കിലും ആഗോള സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ മുന്‍നിരയില്‍ നില്‍ക്കുന്നതും വിപണിയില്‍ ഐഫോണുകളുടെ മുഖ്യ എതിരാളികളില്‍ ചിലതുമായ ഷാവോമി, ഓപ്പോ, വണ്‍പ്ലസ് പോലുള്ള ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റുകള്‍ക്ക് സാങ്കേതിക സേവനങ്ങള്‍ നല്‍കി വരുന്ന സ്ഥാപനവുമാണ്  ക്വാല്‍കോം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com