ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ജനുവരിയില്‍ പത്തുദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ജനുവരിയില്‍ പത്തുദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

പുതുവര്‍ഷത്തിലെ ആദ്യമാസമായ ജനുവരിയില്‍ 10 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

മുംബൈ: പുതുവര്‍ഷത്തിലെ ആദ്യമാസമായ ജനുവരിയില്‍ 10 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിവിധ സംസ്ഥാനങ്ങള്‍, ബാങ്കുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഈ അവധികള്‍ വ്യത്യാസപ്പെടുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ജനുവരി 5, 12, 19,26 തീയതികള്‍ ഞായറാഴ്ചയാണ്. 11, 25 തീയതികള്‍ യഥാക്രമം രണ്ടാം ശനിയാഴ്ചയും മാസത്തിലെ നാലാമത്തെ ശനിയാഴ്ചയുമാണ്. ഈ ദിവസങ്ങള്‍ക്ക് പുറമേ പുതുവത്സര ദിനമായ ജനുവരി ഒന്നിനും ദേശീയ തലത്തില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

മന്നംജയന്തി, ഗുരുഗോബിന്ദ് സിങ് ജയന്തി, പൊങ്കല്‍, തിരുവളളുവര്‍ ദിനം, നേതാജി സുഭാഷ് ചന്ദ്രബോസ് ജയന്തി, വസന്ത് പഞ്ചമി തുടങ്ങിയ ദിവസങ്ങളില്‍ സംസ്ഥാനങ്ങളുടെ പ്രത്യേകത അനുസരിച്ചാണ് ബാങ്കുകള്‍ക്ക് അവധി അനുവദിച്ചിരിക്കുന്നത്. ഉദാഹരണത്തിന് കേരളത്തില്‍ മന്നംജയന്തി ദിനമായ വ്യാഴാഴ്ച ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിക്കില്ല.

ജനുവരി എട്ടിന് ദേശീയ പണിമുടക്കാണ്. അന്ന് ബാങ്കുകളുടെ യൂണിയനുകളും പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആ ദിവസവും ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിക്കാനുളള സാധ്യത കുറവാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com