ആശങ്ക ഓഹരി വിപണിയിലും; സെന്‍സെക്‌സും നിഫ്റ്റിയുമിടിഞ്ഞു, പാകിസ്ഥാനില്‍ ഓഹരി വിപണി കൂപ്പുകുത്തി

സെന്‍സെക്‌സ് ഇടിഞ്ഞാലും നിഫ്റ്റിയെ വലിയരീതിയില്‍ സംഘര്‍ഷം ബാധിക്കില്ലെന്നായിരുന്നു ധനകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ ഉച്ചയോടെ ഈ പ്രതീക്ഷകളും തെറ്റി.
ആശങ്ക ഓഹരി വിപണിയിലും; സെന്‍സെക്‌സും നിഫ്റ്റിയുമിടിഞ്ഞു, പാകിസ്ഥാനില്‍ ഓഹരി വിപണി കൂപ്പുകുത്തി

മുംബൈ: അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥകള്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഓഹരി വിപണിയിലും ആശങ്കകള്‍ പടര്‍ത്തുന്നു. രാവിലെ വലിയ പ്രശ്‌നങ്ങളില്ലാതെ ആരംഭിച്ച വ്യാപാരം 11 മണിയോടെ  ഇടിയുകയായിരുന്നു. സെന്‍സെക്‌സ് 68 പോയന്റ് ഇടിഞ്ഞ് 35,905 ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 പോയന്റ് ഇടിഞ്ഞ് 10,807 -ല്‍ വ്യാപാരം അവസാനിപ്പിച്ചു.

സെന്‍സെക്‌സ് ഇടിഞ്ഞാലും നിഫ്റ്റിയെ വലിയരീതിയില്‍ സംഘര്‍ഷം ബാധിക്കില്ലെന്നായിരുന്നു ധനകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ ഉച്ചയോടെ ഈ പ്രതീക്ഷകളും തെറ്റി. 300 പോയന്റുകള്‍ കൂടി രണ്ട് ദിവസത്തിനുള്ളില്‍ ഇടിഞ്ഞേക്കാമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. 

പാകിസ്ഥാനിലെ ഓഹരി സൂചികകള്‍ കൂപ്പുകുത്തിയ നിലയിലാണ് 785 പോയന്റുകളാണ് കറാച്ചി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഇന്നലെ ഇടിഞ്ഞത്. ഇന്ന് വ്യാപാരം ആരംഭിച്ചതോടെ 100 പോയന്റുകള്‍ ഇടിഞ്ഞു. 275 പോയന്റ് നഷ്ടത്തിലാണ് ഇന്ന് കെഎസ്ഇ വ്യാപാരം അവസാനിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിര്‍ത്തി ശാന്തമാവുന്നത് വരെ നിലവിലെ ഓഹരി വിപണിയിലെ ചാഞ്ചാട്ടം തുടരുമെന്നും ധനകാര്യ വിദഗ്ധര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com