സക്കര്‍ബര്‍ഗിനെ പുറത്താക്കണമെന്ന് ഫെയ്‌സ്ബുക്ക് ഓഹരിയുടമകള്‍; സക്കര്‍ബര്‍ഗിന് അമിതാധികാരമെന്ന് പരാതി

സക്കര്‍ബര്‍ഗിനെ മാറ്റുവാനുള്ള നിര്‍ദേശം മുന്നോട്ടു വെച്ചാണ് മെയ് 30ന് വാര്‍ഷിക യോഗം ചേരുന്നത്
സക്കര്‍ബര്‍ഗിനെ പുറത്താക്കണമെന്ന് ഫെയ്‌സ്ബുക്ക് ഓഹരിയുടമകള്‍; സക്കര്‍ബര്‍ഗിന് അമിതാധികാരമെന്ന് പരാതി

ഫെയ്‌സ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പുറത്താക്കുവാന്‍ ഫെയ്‌സ്ബുക്ക് ഓഹരിയുടമകളുടെ വാര്‍ഷിക യോഗത്തില്‍ നീക്കമുണ്ടായേക്കും. സക്കര്‍ബര്‍ഗിന് പകരം ജനസമ്മതിയുള്ള മറ്റൊരാളെ അവിടെ നിയമിക്കുവാനാണ് തീരുമാനമാവുന്നത്. 

സക്കര്‍ബര്‍ഗിനെ മാറ്റുവാനുള്ള നിര്‍ദേശം മുന്നോട്ടു വെച്ചാണ് മെയ് 30ന് വാര്‍ഷിക യോഗം ചേരുന്നത്. ഇവിടെ ചര്‍ച്ച ചെയ്യുന്നതിന് എട്ട് നിര്‍ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതില്‍ ഒന്ന് സക്കര്‍ബര്‍ഗിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കുന്നത് സംബന്ധിച്ചാണ്. വ്യക്തി വിവരങ്ങളുടെ ചോര്‍ച്ച മുതല്‍ ഫെയ്‌സ്ബുക്കിന് എതിരെ ഉയര്‍ന്ന വിവാദങ്ങളാണ് സക്കര്‍ബര്‍ഗിനെതിരെ തിരിയാന്‍ ഓഹരിയുടമകളെ പ്രേരിപ്പിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവും ചെയര്‍മാനുമാണ് സക്കര്‍ബര്‍ഗ്. ഇത് അദ്ദേഹത്തിന് അമിതാധികാരം നല്‍കുന്നു. ഈ സാഹചര്യത്തില്‍ മറ്റൊരു ചെയര്‍മാനെ കണ്ടെത്തണം എന്നാണ് നിര്‍ദേശം ഉയരുന്നത്. 

നേരത്തേയും സക്കര്‍ബര്‍ഗിനെ മാറ്റുമെന്നത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സക്കര്‍ബര്‍ഗിനെ മാറ്റുന്നതിനായി ഓഹരിയുടമകള്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നുവെങ്കിലും സക്കര്‍ബര്‍ഗ് അതിനുള്ള സാധ്യതകളെല്ലാം തള്ളിക്കളയുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com