വിവരം ചോര്‍ത്തല്‍ ട്വിറ്ററിനെതിരെയും? ഡിലീറ്റ് ചെയ്യുന്ന ഡയറക്ട് മെസേജുകളും സൂക്ഷിക്കുന്നുവെന്ന്‌ റിപ്പോര്‍ട്ട്

ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്താലും, ഡീ ആക്ടിവേറ്റ് ചെയ്താലും, മെസേജ് മാത്രമായി നശിപ്പിച്ചാലും കാര്യമില്ലെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്. മെസേജുകള്‍ ട്വിറ്ററിന്റെ പ്രത്യേക ലോക്കറുകളില്‍ സൂക്
വിവരം ചോര്‍ത്തല്‍ ട്വിറ്ററിനെതിരെയും? ഡിലീറ്റ് ചെയ്യുന്ന ഡയറക്ട് മെസേജുകളും സൂക്ഷിക്കുന്നുവെന്ന്‌ റിപ്പോര്‍ട്ട്

പഭോക്താക്കള്‍ ട്വിറ്ററില്‍ കൈമാറുന്ന ഡയറക്ട് മെസേജുകള്‍ വര്‍ഷങ്ങളോളം ട്വിറ്റര്‍ സൂക്ഷിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. സൈബര്‍ ലോകത്തെ സുരക്ഷ സംബന്ധിച്ച് 'ടെക് ക്രഞ്ച്' പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. 

ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്താലും, ഡീ ആക്ടിവേറ്റ് ചെയ്താലും, മെസേജ് മാത്രമായി നശിപ്പിച്ചാലും കാര്യമില്ലെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്. മെസേജുകള്‍ ട്വിറ്ററിന്റെ പ്രത്യേക ലോക്കറുകളില്‍ സൂക്ഷിക്കപ്പെടുന്നുണ്ട്. ട്വിറ്റര്‍ ഉപയോഗിച്ച് അയച്ചിട്ടുള്ള ഡയറക്ട് മെസേജുകള്‍ വീണ്ടെടുക്കണം എന്നാവശ്യപ്പെട്ട് ഒരു മെയിലയച്ചാല്‍ ട്വിറ്റര്‍ ഈ സന്ദേശങ്ങള്‍ ഉപഭോക്താവിന് കൈമാറുമെന്നും ടെക് ക്രഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങള്‍ ഉപയോക്താക്കളുടെ വിവരം ചോര്‍ത്തുന്നതിനെതിരെ ലോക വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിനിടയിലാണ് ഡയറക്ട് മെസേജുകള്‍ വര്‍ഷങ്ങളോളം ട്വിറ്റര്‍ സൂക്ഷിക്കുന്നുവെന്ന വാര്‍ത്ത പുറത്ത് വരുന്നത്. എന്തിനാണ് ട്വിറ്റര്‍ ഈ മെസേജുകള്‍ ലോക്കറുകളിലാക്കി സൂക്ഷിക്കുന്നത് എന്നത് സംബന്ധിച്ച് കമ്പനി ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com