വാഹനം രജിസ്റ്റര്‍ ചെയ്യണോ?, രണ്ട് ഹെല്‍മറ്റിന്റെ രസീത് നിര്‍ബന്ധം; ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ ഉത്തരവ് 

വാഹനം രജിസ്റ്റര്‍ ചെയ്യണോ?, രണ്ട് ഹെല്‍മറ്റിന്റെ രസീത് നിര്‍ബന്ധം; ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ ഉത്തരവ് 

മധ്യപ്രദേശില്‍ ഇരുചക്രവാഹനം വാങ്ങുന്നവര്‍ രണ്ട് ഹെല്‍മറ്റ് നിര്‍ബന്ധമായും വാങ്ങണമെന്ന് ഉത്തരവ്

ഭോപ്പാല്‍:  മധ്യപ്രദേശില്‍ ഇരുചക്രവാഹനം വാങ്ങുന്നവര്‍ രണ്ട് ഹെല്‍മറ്റ് നിര്‍ബന്ധമായും വാങ്ങണമെന്ന് ഉത്തരവ്. ഹെല്‍മറ്റുകള്‍ വാങ്ങിയതിന്റെ രസീത്  ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിനെ കാണിച്ചാല്‍ മാത്രമേ വാഹനം രജിസ്റ്റര്‍ ചെയ്ത് തരുകയുളളുവെന്നും ഉത്തരവില്‍ പറയുന്നു.

 ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിച്ച പശ്ചാത്തലത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ നടപടി. വാഹന ഡ്രൈവറിന്റെയും കൂടെ യാത്ര ചെയ്യുന്ന ആളിന്റെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ശൈലേന്ദ്ര ശ്രീവാസ്തവ പറഞ്ഞു. ഇതിന്റെ ഭാഗമായി  വാഹനം വാങ്ങാന്‍ വരുന്നവരുടെ കൈവശം രണ്ട് ഹെല്‍മറ്റുകള്‍ കൊടുത്തുവിടണമെന്ന് വാഹനവില്‍പ്പനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹെല്‍മറ്റുകള്‍ വാങ്ങിയതിന്റെ രസീത്് ഇല്ലാതെ വരുന്ന വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കേണ്ടതില്ലെന്ന് ഉത്തരവില്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുചക്രവാഹനവുമായി ബന്ധപ്പെട്ട് കോടതിയും സമാനമായ ഉത്തരവ് പുറത്തിറക്കിയിരുന്നു.ഇതിന്റെ ചുവടുപിടിച്ച് 2014ല്‍ ഉത്തരവ് നടപ്പാക്കിയെന്ന്് ഉറപ്പുവരുത്താന്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഇത് ഫലപ്രദമായിരുന്നില്ലെന്ന് കണ്ടാണ് നടപടി കര്‍ശനമാക്കിയതെന്ന് ശ്രീവാസ്തവ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com