ഇന്റര്‍നെറ്റ് സേവനമില്ലാതെ തന്നെ പണം ഉടനടി കൈമാറാം; പുതിയ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിന് തുടക്കമിട്ട് റിസര്‍വ് ബാങ്ക് 

ഇന്റര്‍നെറ്റ് സേവനം ഇല്ലാതെ തന്നെ പണം കൈമാറാന്‍ സാധിക്കുന്ന സംവിധാനത്തിന് തുടക്കമിട്ട് റിസര്‍വ് ബാങ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് സേവനം ഇല്ലാതെ തന്നെ പണം കൈമാറാന്‍ സാധിക്കുന്ന സംവിധാനത്തിന് തുടക്കമിട്ട് റിസര്‍വ് ബാങ്ക്. ഇന്റര്‍നെറ്റ് സേവനമില്ലാതെ തന്നെ ഫീച്ചര്‍ ഫോണുകള്‍ വഴി ഡിജിറ്റല്‍ പേയ്‌മെന്റ് യാഥാര്‍ഥ്യമാക്കുന്ന പദ്ധതിയാണ് ആരംഭിച്ചത്. ഗ്രാമീണ മേഖലയില്‍ പദ്ധതി വലിയ തോതില്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

പുതിയ പദ്ധതി ആരംഭിച്ചതോടെ, ഭാവിയില്‍ ഫീച്ചര്‍ ഫോണുകളില്‍ യുപിഐ സംവിധാനം ( യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ് ) റിസര്‍വ് ബാങ്ക് അനുവദിക്കും. യുപിഐ ഏറ്റവും വലിയ റീട്ടെയില്‍ പേയ്‌മെന്റ് സംവിധാനമാണ്. പണം കൈമാറല്‍ സുഗമമാണെന്നത് ആണ് ഇതിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നത്. ഫീച്ചര്‍ ഫോണുകളില്‍ കൂടി ഈ സേവനം വരുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ ഇതിന്റെ കീഴില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. 

ചെറിയ മൂല്യമുള്ള പണമിടപാട് കൂടുതല്‍ എളുപ്പമാക്കാന്‍ പുതിയ സംവിധാനം വഴി സാധിക്കും. ഐപിഒ, സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ എന്നിവയില്‍ യുപിഐ വഴിയുള്ള നിക്ഷേപത്തിനുള്ള പരിധി ഉയര്‍ത്തി. രണ്ടുലക്ഷത്തില്‍ നിന്ന് അഞ്ചുലക്ഷമായാണ് ഉയര്‍ത്തിയതെന്ന് അദ്ദേഹം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com