ഇന്ധനവില കുതിക്കുന്നു ; പെട്രോളിനും ഡീസലിനും വില കൂട്ടി

തിരുവനന്തപുരത്ത് പെട്രോൾ വില 103 രൂപ 70 പൈസയായി ഉയർന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 22 പൈസ കൂട്ടി. ഡീസൽ ലിറ്ററിന് 26 പൈസയും വർധിപ്പിച്ചു. ഡീസലിന് തുടർച്ചയായ നാലാം ദിവസമാണ് വില കൂട്ടുന്നത്. 

72 ദിവസത്തിന് ശേഷമാണ് പെട്രോൾ വില വർധിപ്പിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില 103 രൂപ 70 പൈസയായി. ഡീസൽ വില 96 രൂപ 48 പൈസയാണ്.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 101 രൂപ 70 പൈസയായി ഉയർന്നു. ഡീസൽ വില  94 രൂപ 82 പൈസയാണ്. കോഴിക്കോട് പെട്രോൾ, ഡീസൽ വില യഥാക്രമം 101 രൂപ 92 പൈസ, 94 രൂപ 82 പൈസ എന്നിങ്ങനെയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com