'പണം നല്‍കൂ, ആധികാരികത ഉറപ്പാക്കൂ'; ബ്ലൂ ടിക്കിന് മാസം എട്ടു ഡോളര്‍ വേണമെന്ന് മസ്‌ക്, പ്രതിഷേധം

പരാതിയുള്ളവര്‍ക്ക് പരാതിയുമായി മുന്നോട്ടുപോകാം, നീല ടിക്ക് വേണമെങ്കില്‍ എട്ടു ഡോളര്‍ തന്നേ തീരൂ
ഇലോണ്‍ മസ്‌ക്, ഫയല്‍ ചിത്രം
ഇലോണ്‍ മസ്‌ക്, ഫയല്‍ ചിത്രം

വാഷിങ്ടന്‍: മൈക്രോ ബ്ലോഗിങ് സമൂഹമാധ്യമമായ ട്വിറ്ററില്‍ യൂസറുടെ ആധികാരികത ഉറപ്പാക്കുന്ന നീല ടിക്കിനു പണം ഈടാക്കുമെന്നു പ്രഖ്യാപിച്ച് പുതിയ ഉടമ ഇലോണ്‍ മസ്‌ക്. പ്രതിമാസം എട്ടു ഡോളര്‍ ഈടാക്കുമെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം. ഇതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ മസ്‌ക് തള്ളി. 

''പരാതിയുള്ളവര്‍ക്ക് പരാതിയുമായി മുന്നോട്ടുപോകാം, നീല ടിക്ക് വേണമെങ്കില്‍ എട്ടു ഡോളര്‍ തന്നേ തീരൂ. പണം നല്‍കൂ. ആധികാരികത ഉറപ്പാക്കൂ''-മസ്‌ക് ട്വീറ്റ് ചെയ്തു.

പ്രമുഖ വ്യക്തികളുടെ അക്കൗണ്ടുകള്‍ ആധികാരികമെന്ന് ഉറപ്പിക്കുന്നതിനാണ് ബ്ലൂ ടിക്. 90 ദിവസം സമയം നല്‍കിയിട്ടും പണം അടച്ചില്ലെങ്കില്‍ അക്കൗണ്ടുകളില്‍നിന്ന് ബ്ലൂ ടിക് ബാഡ്ജുകള്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

യൂസര്‍ വെരിഫിക്കേഷന്‍ പ്രക്രിയകള്‍ നവീകരിക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചതിനു പിന്നാലെ, ബ്ലൂ ടിക്കിനു പണം ഈടാക്കാന്‍ ട്വിറ്റര്‍ ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതു സ്ഥിരീകരിക്കുകയാണ് മസ്‌ക് ചെയ്തിരിക്കുന്നത്. 4400 കോടി ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ വാങ്ങിയത്. ഇക്കഴിഞ്ഞ ദിവസമാണ് ഇടപാട് ഉറപ്പിച്ചത്.

അതേസമയം ബ്ലൂടിക്കിനു പ്ണം നല്‍കണമെന്ന മസ്‌ക്ിന്റെ പ്രഖ്യാപനത്തെ വന്‍ പ്രതിഷേധത്തോടെയാണ് ട്വിറ്ററാറ്റി സ്വീകരിച്ചത്. നിരവധി പേര്‍ ട്വിറ്റര്‍ വിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com