പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

'90ല്‍പ്പരം സര്‍വീസുകള്‍'; വാട്‌സ്ആപ്പ് ബാങ്കിങ് സേവനം നല്‍കുന്ന ബാങ്കുകള്‍ പരിചയപ്പെടാം

വിവിധ ബാങ്കുകള്‍ വാട്‌സ് ആപ്പ് വഴി നല്‍കുന്ന ബാങ്കിങ് സേവനം പരിശോധിക്കാം

ക്കൗണ്ടുടമകള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് എല്ലാ ബാങ്കുകളും. വാട്‌സ് ആപ്പ് വഴി ബാങ്കിങ് സേവനം ഇതിന്റെ ഭാഗമായാണ്. ബാങ്ക് ഇടപാടുകള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ചില ബാങ്കുകള്‍ വാട്‌സ് ആപ്പ് ബാങ്കിങ് സേവനം തുടങ്ങിയത്. മിനി സ്റ്റേറ്റ്‌മെന്റ് തുടങ്ങി നിരവധി സേവനങ്ങളാണ് വാട്‌സ് ആപ്പ് വഴി ബാങ്കുകള്‍ നിര്‍വഹിക്കുന്നത്. വിവിധ ബാങ്കുകള്‍ വാട്‌സ് ആപ്പ് വഴി നല്‍കുന്ന ബാങ്കിങ് സേവനം പരിശോധിക്കാം.

എസ്ബിഐ

ബാലന്‍സ് അന്വേഷണം, മിനി സ്‌റ്റേറ്റ്‌മെന്റ് തുടങ്ങിയവയ്ക്ക് പുറമേ വാട്‌സ് ആപ്പ് വഴി അടുത്തിടെ എസ്ബിഐ തുടങ്ങിയ സേവനമാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് പെന്‍ഷന്‍ സ്ലിപ്പ് നല്‍കുന്നത്. 'hi' എന്ന് ബാങ്കിന്റെ വാട്‌സ്ആപ്പ് നമ്പറിലേക്ക് മെസേജ് ചെയ്താല്‍ പെന്‍ഷന്‍ സ്ലിപ്പ് ലഭിക്കുമെന്നാണ് ബാങ്ക് അറിയിച്ചത്. 


പഞ്ചാബ് നാഷണല്‍ ബാങ്ക്

ഒക്ടോബര്‍ മൂന്നിനാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് വാട്‌സ് ആപ്പ് ബാങ്കിങ് സേവനം ആരംഭിച്ചത്. 'hi' എന്ന മെസേജ് 91+9264092640 എന്ന നമ്പറിലേക്ക് അയച്ചാല്‍ വാട്‌സ്ആപ്പ് വഴി ബാങ്കിങ് സേവനം ലഭിക്കുമെന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് പറയുന്നത്.


എച്ച്ഡിഎഫ്‌സി ബാങ്ക്

90ല്‍പ്പരം സേവനങ്ങള്‍ ലഭിക്കുന്നതിന് വാട്‌സ്ആപ്പ് വഴി ചാറ്റ് ചെയ്യാം എന്ന ആമുഖത്തോടെയാണ് എച്ച്ഡിഎഫ്‌സി ബാങ്ക് വാട്‌സ്ആപ്പ് ബാങ്കിങ് സേവനം ആരംഭിച്ചത്. 24 മണിക്കൂറും സേവനം ലഭ്യമാണെന്നും ബാങ്ക് അറിയിച്ചു. സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ബാങ്ക് വ്യക്തമാക്കുന്നു. മറ്റു ബാങ്കുകളെ പോലെ തന്നെ 'hi' എന്ന് 91+7070022222 എന്ന നമ്പറിലേക്ക് മെസേജ് ചെയ്ത് സേവനം ഉറപ്പാക്കാമെന്നാണ് ബാങ്ക് പറയുന്നത്.


ബാങ്ക് ഓഫ് ബറോഡ

ഒക്ടോബറിലാണ് ബാങ്ക് ഓഫ് ബറോഡ വാട്‌സ്ആപ്പ് ബാങ്കിങ് സേവനം ആരംഭിച്ചത്. ഹിന്ദിയിലും ഇംഗ്ലീഷിലും സേവനം ലഭ്യമാണെന്നാണ് ബാങ്ക് പറയുന്നത്.

ആക്‌സിസ് ബാങ്ക്

മറ്റു ബാങ്കുകളെ പോലെ തന്നെയാണ് ആക്‌സിസ് ബാങ്ക് വാട്‌സ്ആപ്പ് ബാങ്കിങ് സേവനം നല്‍കുന്നത്. 'hi' എന്ന് 91+7036165000 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് സന്ദേശം അയച്ച് സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ബാങ്ക് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com