ഫോര്‍ ജിയുടെ അതേ നിരക്ക്, സിം മാറ്റണ്ട; എട്ടു നഗരങ്ങളില്‍ എയര്‍ടെലിന്റെ ഫൈവ് ജി സേവനം 'ലൈവ്'

രാജ്യത്ത് എട്ടു നഗരങ്ങളില്‍ ഫൈവ് ജി സേവനം മെച്ചപ്പെട്ട നിലയില്‍ പുരോഗമിക്കുന്നതായി പ്രമുഖ സ്വകാര്യ ടെലികോം കമ്പനി എയര്‍ടെല്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് എട്ടു നഗരങ്ങളില്‍ ഫൈവ് ജി സേവനം മെച്ചപ്പെട്ട നിലയില്‍ പുരോഗമിക്കുന്നതായി പ്രമുഖ സ്വകാര്യ ടെലികോം കമ്പനി എയര്‍ടെല്‍. ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂര്‍, വാരാണസി എന്നിവിടങ്ങളിലാണ് സര്‍വീസ് തുടങ്ങിയതെന്നും എയര്‍ടെല്‍ അറിയിച്ചു.

ഫൈവ് ജി സേവനം പ്രയോജനപ്പെടുത്തുന്നവര്‍ ഫോര്‍ ജി പ്ലാനിന് വരുന്ന ചാര്‍ജ് നല്‍കിയാല്‍ മതി. കഴിഞ്ഞ 27 വര്‍ഷമായി ടെലികോം രംഗത്ത് ഉണ്ടായ മാറ്റങ്ങളില്‍ വലിയ സംഭാവനയാണ് കമ്പനി നല്‍കിയത്. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് ഒരുപടി കൂടി മുന്നേറിയിരിക്കുകയാണെന്ന് ഫൈവ് ജി സേവനം തുടങ്ങിയതിനെ സൂചിപ്പിച്ച് കമ്പനി പ്രസ്താവനയില്‍ പറയുന്നു. 

ഏത്് ഫൈവ് ജി മൊബൈല്‍ ഹാന്‍ഡ് സെറ്റിലും നിലവിലെ സിം ഉപയോഗിച്ച് തന്നെ ഉപഭോക്താവിന് ഫൈവ് ജി സേവനം ലഭ്യമാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഒക്ടോബര്‍ ഒന്നിനാണ് എട്ടു നഗരങ്ങളില്‍ ഫൈവ് ജി സേവനം ആരംഭിച്ചതായി കമ്പനി പ്രഖ്യാപിച്ചത്.

ഫൈവ് ജി സിഗ്നല്‍ ലഭിക്കുന്നവര്‍ക്ക് ഫൈവ് ജിയിലേക്ക് മാറാം. എന്നാല്‍ ഡേറ്റയുടെ ഉപഭോഗം കൂടുതലാണ് എന്ന് തോന്നിയാല്‍ ഫോര്‍ ജിയിലേക്ക് മാറാനുള്ള ഓപ്ഷനുമുണ്ട്. വരിക്കാരന്റെ സ്വാതന്ത്ര്യം അനുസരിച്ച് ഫൈവ് ജി തെരഞ്ഞെടുക്കാം. ഇതില്‍ നിര്‍ബന്ധബുദ്ധിയില്ലെന്നും കമ്പനി അറിയിച്ചു. ആപ്പിള്‍, സാംസങ്, ഷവോമി, ഓപ്പോ, വണ്‍ പ്ലസ് തുടങ്ങിയ മൊബൈല്‍ കമ്പനികളുടെ ഫൈവ് ജി മോഡലുകളില്‍ എയര്‍ടെല്‍ ഫൈവ് ജി സേവനം ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com