വൈറസ് ഭീഷണി; ഉടന്‍ തന്നെ ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യാന്‍ മുന്നറിയിപ്പ് 

സെര്‍ച്ച് എന്‍ജിനായ ക്രോം അപ്‌ഡേറ്റ് ചെയ്യാന്‍ പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ നിര്‍ദേശം
ഫയൽ ചിത്രം
ഫയൽ ചിത്രം

ന്യൂഡല്‍ഹി: സെര്‍ച്ച് എന്‍ജിനായ ക്രോം അപ്‌ഡേറ്റ് ചെയ്യാന്‍ പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ നിര്‍ദേശം. വൈറസ് ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്. 

സിവിഇ- 2022-3075 എന്ന പേരിലാണ് ഭീഷണി നിലനില്‍ക്കുന്നത്. വൈറസ് ഉപയോഗിച്ച് ഹാക്ക് ചെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ സുരക്ഷാ ക്രമീകരണത്തിന് രൂപം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ തന്നെ സുരക്ഷാക്രമീകരണം അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. വിന്‍ഡോസ്, മാക്, ലിനക്‌സ് എന്നി ഓപ്പറേറ്റിങ് പ്ലാറ്റ്‌ഫോമുകളില്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്കായാണ് സുരക്ഷാ ക്രമീകരണം.

ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യുന്നത് വരെ വൈറസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടില്ല. ഈ വര്‍ഷം ആറാമത്തെ തവണയാണ് ക്രോം സുരക്ഷാ ഭീഷണി നേരിടുന്നത്. ഉടന്‍ തന്നെ ക്രോം അപ്‌ഡേറ്റ് ചെയ്ത് സുരക്ഷ ഉറപ്പാക്കണമെന്നും കമ്പനി അഭ്യര്‍ഥിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com