നാലാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല
ചിത്രം: പിടിഐ
ചിത്രം: പിടിഐ

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 36,000 രൂപയാണ് വില. ഗ്രാം വില 4500 രൂപ.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പവന്‍ വില 36,000ല്‍ എത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.

ഈ മാസത്തിന്റെ തുടക്കത്തില്‍ 36,360 രൂപയായിരുന്നു പവന്‍ വില. സമീപ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ പത്തിനു രേഖപ്പെടുത്തിയ 35,600 ആണ് മാസത്തെ കുറഞ്ഞ വില.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com