'പറത്തിവിട്ട കിളി' തിരിച്ചെത്തി; ലോഗോ പുനഃസ്ഥാപിച്ച് ട്വിറ്റര്‍ 

കഴിഞ്ഞദിവസം മൈക്രോബ്ലോഗിങ്ങ് സൈറ്റായ ട്വിറ്ററിന്റെ ലോഗോ 'നീലക്കിളി'യുടെ സ്ഥാനത്ത് ട്രോള്‍ ചിത്രമായ ഡോഗിയെ കണ്ട് എല്ലാവരും അമ്പരന്നിരുന്നു
ട്വിറ്ററിന്റെ 'നീലക്കിളി, ഡോഗി മീം' ലോ​ഗോകൾ
ട്വിറ്ററിന്റെ 'നീലക്കിളി, ഡോഗി മീം' ലോ​ഗോകൾ

ന്യൂയോര്‍ക്ക്: കഴിഞ്ഞദിവസം മൈക്രോബ്ലോഗിങ്ങ് സൈറ്റായ ട്വിറ്ററിന്റെ ലോഗോ 'നീലക്കിളി'യുടെ സ്ഥാനത്ത് ട്രോള്‍ ചിത്രമായ ഡോഗിയെ കണ്ട് എല്ലാവരും അമ്പരന്നിരുന്നു. ഇപ്പോള്‍ ട്വിറ്ററില്‍ നിന്ന് പറത്തിവിട്ട നീലക്കിളിയെ തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് സിഇഒ ഇലോണ്‍ മസ്‌ക്.

ട്വിറ്ററിന്റെ വെബ് പതിപ്പില്‍ മാത്രമാണ് കഴിഞ്ഞദിവസം ലോഗോ മാറ്റിയത്. ഇന്ന് വീണ്ടും നീലക്കിളിയെ മസ്‌ക് തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ്. സമ്മിശ്ര പ്രതികരണമാണ് ഉപയോക്താക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ട്വിറ്ററിന്റെ മൊബൈല്‍ ആപ്പുകളിലെ ലോഗോയില്‍ മാറ്റം വരുത്തിയിരുന്നില്ല. 

ഷിബ ഇനു ഇനത്തില്‍പെട്ട നായയുടെ തലയാണ് ഡോഗി എന്ന പേരില്‍ 10 വര്‍ഷത്തോളമായി ട്രോളുകളിലുള്ളത്. ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോകറന്‍സികളെ പരിഹസിക്കാന്‍ 2013 ല്‍ ഈ ചിത്രം ലോഗോയാക്കി പുറത്തിറങ്ങിയ ഡോഗ്കോയിന്‍ എന്ന ക്രിപ്റ്റോകറന്‍സിയില്‍ നിന്നാണ് ഡോഗി എന്ന ട്രോള്‍ ഉണ്ടായത്. 

ഡോഗ്കോയിനെ പിന്നീട് ഇലോണ്‍ മസ്‌ക് പിന്തുണച്ചു തുടങ്ങിയതോടെ അതിന്റെയും മൂല്യമുയര്‍ന്നു. ട്വിറ്റര്‍ ലോഗോ മാറ്റി പകരം ഡോഗിന്റെ ചിത്രം ലോഗോ ആക്കിക്കൂടെ എന്നു കഴിഞ്ഞ മാസം ഒരാള്‍ ചോദിച്ചപ്പോള്‍ അങ്ങനെ ചെയ്യുമെന്ന് മസ്‌ക് ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്ന് ലോഗോ മാറ്റത്തിലൂടെ വാക്ക് പാലിച്ചു എന്ന് മസ്‌ക് വ്യക്തമാക്കി. ട്വിറ്ററിന്റെ ലോഗോ മാറ്റത്തെത്തുടര്‍ന്ന് ഡോഗ്‌കോയിന്റെ വില കുതിച്ചുയര്‍ന്നിരുന്നു. 30 ശതമാനത്തിലധികമാണ് വില ഉയര്‍ന്നത്. നിലവില്‍ ഇതിന്റെ മൂല്യം താഴ്ന്നിരിക്കുകയാണ്. ഇതാണോ വീണ്ടും ലോഗോ മാറ്റാന്‍ മസ്‌കിനെ പ്രേരിപ്പിച്ചത് എന്ന കാര്യവും ചര്‍ച്ചയായിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com