'എല്ലാ ശനിയാഴ്ചയും ബാങ്ക് അവധി, ജോലി ആഴ്ചയില്‍ അഞ്ചുദിവസം മാത്രം'; കേന്ദ്രത്തിന് മുന്നില്‍ നിര്‍ദേശം

ശനിയാഴ്ച ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ശനിയാഴ്ച ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍. പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ആഴ്ചയില്‍ അഞ്ചുദിവസം ജോലി എന്ന തരത്തിലേക്ക് ക്രമീകരണം വരുത്തണമെന്നാണ് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ നിര്‍ദേശത്തില്‍ പറയുന്നത്. നിലവില്‍ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും മാത്രമാണ് അവധി ഉള്ളത്. പകരം ഒരു മാസത്തിലെ എല്ലാ ശനിയാഴ്ചകളിലും അവധി പ്രഖ്യാപിക്കണമെന്നതാണ് ധനകാര്യമന്ത്രാലയത്തിന് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നത്. 

2015 മുതലാണ് നിലവിലെ രീതി തുടരുന്നത്. പൊതുമേഖല, സ്വകാര്യ ബാങ്കുകളുടെ കൂട്ടായ്മയാണ് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍. എന്നാല്‍ നിര്‍ദേശം അംഗീകരിക്കുമോ എന്ന കാര്യത്തില്‍ ധനകാര്യമന്ത്രാലയം വ്യക്തത വരുത്തിയിട്ടില്ല. ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ പോലും സൂചന നല്‍കിയിട്ടില്ല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com