ഇനി കംപ്രസ് ചെയ്യേണ്ട, മുഴുവന്‍ ക്വാളിറ്റിയോടെ വീഡിയോകള്‍ പങ്കുവെയ്ക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് 

ഉപയോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on
Updated on

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് നവ്യാനുഭവം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ ഫീച്ചറുകള്‍ വികസിപ്പിച്ച് വരുന്നത്. ഇക്കൂട്ടത്തില്‍ പുതിയതായി വീഡിയോകളും മുഴുവന്‍ ക്വാളിറ്റിയോടെ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചു. നിലവില്‍ ചിത്രങ്ങള്‍ മുഴുവന്‍ ക്വാളിറ്റിയോടെ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ ഉണ്ട്. ഇതിന് പുറമേയാണ് വീഡിയോകളും കംപ്രസ് ചെയ്യാതെ മുഴുവന്‍ ക്വാളിറ്റിയോട് കൂടി പങ്കുവെയ്്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ചത്.

തുടക്കത്തില്‍ ഐഒഎസ് പ്ലാറ്റ്‌ഫോമിലാണ് പുതിയ ഫീച്ചര്‍. ഉടന്‍ തന്നെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാക്കും. കംപ്രസ് ചെയ്യാതെ മീഡിയ ഫയലുകള്‍ അക്കാന്‍ കഴിയുന്നത് ഉപയോക്താക്കള്‍ക്ക് പുതിയ അനുഭവമാകുമെന്നാണ് വാട്‌സ്ആപ്പിന്റെ വിലയിരുത്തല്‍.

ഫോട്ടോ വീഡിയോ ലൈബ്രറിക്ക് പകരം ഡോക്യുമെന്റ് ഓപ്ഷന്‍ തെരഞ്ഞെടുത്ത് വേണം ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍. രണ്ട് ജിബി വരെയുള്ള വലിയ മീഡിയ ഫയലുകള്‍ വരെ അയക്കാന്‍ കഴിയുന്നവിധമാണ് ഫീച്ചര്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com