മെസേജുകള്‍ പിന്‍ ചെയ്ത് വെയ്ക്കാം, ഗ്രൂപ്പിലും സമയപരിധി നിശ്ചയിക്കാം; പുതിയ ഫീച്ചര്‍ 

ഗ്രൂപ്പ്, വ്യക്തിഗത ചാറ്റുകളില്‍ മെസേജ് പിന്‍ ചെയ്ത് വെയ്ക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഗ്രൂപ്പ്, വ്യക്തിഗത ചാറ്റുകളില്‍ മെസേജ് പിന്‍ ചെയ്ത് വെയ്ക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. സന്ദേശങ്ങള്‍ വായിക്കാനും മറുപടി നല്‍കാനും കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുന്നത് ഒരു പരിധി വരെ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. പരമാവധി 30 ദിവസം വരെ പിന്‍ ചെയ്ത് വെയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.

ഡിഫോള്‍ട്ട് ഓപ്ഷനില്‍ ഏഴുദിവസം വരെ മെസേജ് പിന്‍ ചെയ്ത് വെയ്ക്കാന്‍ സാധിക്കും. പിന്‍ ചെയ്ത് വെയ്ക്കാന്‍ കഴിയുന്ന കുറഞ്ഞ സമയപരിധി ഒരു ദിവസമാണ്. ടെസ്റ്റിന് പുറമേ ചാറ്റുകളിലെ ഏത് തരത്തിലുള്ള മെസേജുകളും പിന്‍ ചെയ്ത് വെയ്ക്കാന്‍ കഴിയും. പോളുകള്‍, ഇമോജികള്‍ തുടങ്ങിയവയും പിന്‍ ചെയ്ത് വെയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

മെനുവില്‍ പിന്‍ ഓപ്ഷന്‍ ക്ലിക്ക് ചെയ്താണ് മുന്നോട്ടുപോകേണ്ടത്. തുടര്‍ന്ന് ഇതിന്റെ കാലപരിധി തെരഞ്ഞെടുക്കുക. ചാറ്റ് ഹോള്‍ഡ് ചെയ്ത് പിടിച്ച് കൊണ്ടാണ് ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ സന്ദേശം പിന്‍ ചെയ്യേണ്ടത്. 

ഗ്രൂപ്പുകളില്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് പിനുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാം. എല്ലാ അംഗങ്ങള്‍ക്കും പിന്‍ ചെയ്യാന്‍ അനുവദിക്കണോ, അതോ ഗ്രൂപ്പ് അഡ്മിന്‍മാര്‍ മാത്രം ചെയ്താല്‍ മതിയോ എന്ന തരത്തില്‍ അഡ്മിന്‍മാര്‍ക്കാണ് പൂര്‍ണ നിയന്ത്രണം. ചാനല്‍ ഫീച്ചറിലും പുതിയ അപ്‌ഡേഷന്‍ കൊണ്ടുവരുമോ എന്ന കാര്യം വ്യക്തമല്ല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com