പഴയ ചാറ്റുകള്‍ എളുപ്പത്തില്‍ കണ്ടെത്താം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

ഫീച്ചര്‍ നിലവില്‍ ചില ബീറ്റാ ടെസ്റ്ററുകള്‍ക്ക് മാത്രമേ ലഭ്യമാകൂ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഡെസ്‌ക്ടോപ്പ് പതിപ്പിലെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് ചാറ്റുകള്‍ വേഗത്തില്‍ കണ്ടെത്താന്‍ കഴിയുന്ന ചാറ്റ് ഫില്‍ട്ടര്‍ ഫീച്ചറാണ് വാട്ട്‌സ്ആപ്പ് പുറത്തിറക്കിയത്.  ആവശ്യമുള്ള ഫില്‍ട്ടര്‍ തിരഞ്ഞെടുത്ത് സംഭാഷണങ്ങള്‍ തരംതിരിക്കാന്‍ സഹായിക്കുന്നതാണ് ഫീച്ചര്‍.  

ഫീച്ചര്‍ നിലവില്‍ ചില ബീറ്റാ ടെസ്റ്ററുകള്‍ക്ക് മാത്രമേ ലഭ്യമാകൂ. ഫീച്ചര്‍ ഉടന്‍ തന്നെ എല്ലാവര്‍ക്കുമായി ലഭ്യമാകുമെന്നും വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപയോക്താക്കള്‍ക്ക് സംഭാഷണങ്ങള്‍ തരം തിരിക്കാന്‍ ആവശ്യമായ ഫില്‍ട്ടറുകള്‍ ലഭ്യമാക്കാന്‍ ചാറ്റ് ലിസ്റ്റ് സ്‌ക്രീനിന്റെ മുകളില്‍ ഒരു പുതിയ ലൈന്‍ ചേര്‍ക്കുന്നു.

വെബ് ഉപയോക്താക്കള്‍ക്കായുള്ള ഔദ്യോഗിക ബീറ്റ പ്രോഗ്രാം
ഉപയോഗിച്ചിട്ടുള്ള ചില ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ നിലവില്‍ ലഭ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ചാറ്റ് ലിസ്റ്റ് സ്‌ക്രീനിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന പുതിയ വരിയില്‍ 'അണ്‍റീഡ്', 'കോണ്‍ടാക്‌സ്', 'ഗ്രൂപ്പ്‌സ്' എന്നിവ തെരഞ്ഞെടുത്ത് ചാറ്റുകള്‍ ഫില്‍ട്ടര്‍ ചെയ്യാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com