അയോധ്യയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആദ്യ സര്‍വീസ് ഡിസംബര്‍ 30ന്, വിശദാംശങ്ങള്‍

അയോധ്യയിലെ രാമക്ഷേത്രം ഉടന്‍ തന്നെ തുറക്കാനിരിക്കേ, ഡിസംബര്‍ 30ന് ഡല്‍ഹിയില്‍ നിന്ന് അയോധ്യയിലേക്ക് ആദ്യ വിമാന സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്
ഫയൽ ചിത്രം
ഫയൽ ചിത്രം

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം ഉടന്‍ തന്നെ തുറക്കാനിരിക്കേ, ഡിസംബര്‍ 30ന് ഡല്‍ഹിയില്‍ നിന്ന് അയോധ്യയിലേക്ക് ആദ്യ വിമാന സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ജനുവരി 16 മുതല്‍ പ്രതിദിന സര്‍വീസ് ആരംഭിക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

അയോധ്യയിലെ മര്യാദ പുരുഷോത്തം ശ്രീ രാം ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെ വിപുലീകരിച്ച റണ്‍വേയില്‍ നിന്ന് എ-321/ ബി- 737 വിഭാഗത്തില്‍പ്പെട്ട വിമാനങ്ങള്‍ക്ക് വരെ സര്‍വീസ് നടത്താന്‍ സാധിക്കുന്നതാണ്. അയോധ്യയിലേക്കുള്ള ആദ്യ വിമാനമായ ഐഎക്‌സ് 2789 ഡല്‍ഹിയില്‍ നിന്ന് ഡിസംബര്‍ 30ന് രാവിലെ 11 മണിക്കാണ് പുറപ്പെടുക. അയോധ്യയില്‍ 12.20ന് എത്തിച്ചേരും. അയോധ്യയില്‍ നിന്ന് തിരിച്ചുള്ള ഐഎക്‌സ് 1769 വിമാനം ഉച്ചയ്ക്ക് 12.50നാണ് അയോധ്യയില്‍ നിന്ന് യാത്ര തിരിക്കുക. 1.20 മണിക്കൂറിനുള്ളില്‍ ഉച്ചയ്ക്ക് 2.10 ഓടേയാണ് വിമാനം ഡല്‍ഹിയില്‍ എത്തുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

അയോധ്യ വിമാനത്താവളം തുറന്ന ശേഷം അവിടെ നിന്ന് സര്‍വീസ് നടത്തുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്. രാജ്യത്തെ ടയര്‍ ടു, ടയര്‍ ത്രീ നഗരങ്ങളിലേക്കും കണക്ടിവിറ്റി വ്യാപിപ്പിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടര്‍ അലോക് സിങ് പറഞ്ഞു.

350 കോടി രൂപ ചെലവഴിച്ചാണ് വിമാനത്താവളം നിര്‍മ്മിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പുറമേ മറ്റൊരു പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോയും അയോധ്യയിലേക്ക് വിമാന സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 30ന് തന്നെയാണ് ആദ്യ സര്‍വീസ്. ജനുവരി ആറുമുതല്‍ വാണിജ്യ സര്‍വീസ് ആരംഭിക്കുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com