ഒറ്റ ചാറ്റിൽ 100 മിഡിയ ഫയലുകള്‍ വരെ ഷെയർ ചെയ്യാം, ഫീച്ചർ വിപുലീകരിച്ച് വാട്‌സ്ആപ്പ്‌

പുതിയ സൗകര്യം വരുന്നതോടെ ഉപഭോക്താക്കൾക്ക് ആൽബം കളക്ഷൻ വരെ ഒറ്റ ചാറ്റിൽ ഷെയർ ചെയ്യാനാകും.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സാൻ ഫ്രാൻസ്‌കോ: വാട്‌സ്ആപ്പില്‍ ഇനി മുതൽ ഒറ്റ ചാറ്റിൽ 100 വരെ ചിത്രങ്ങളും വീഡിയോകളും അയക്കാം. മീഡിയ പിക്കർ ഫീച്ചർ വിപുലീകരിച്ച് വാട്‌സ്ആപ്പ്‌.  നേരത്തെ ഇത് 30 വരെ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. പുതിയ സൗകര്യം വരുന്നതോടെ ഉപഭോക്താക്കൾക്ക് ആൽബം കളക്ഷൻ വരെ ഒറ്റ ചാറ്റിൽ ഷെയർ ചെയ്യാനാകും. ഫോട്ടോകളുടെയും വീഡിയോകളുടെയും ആവർത്തനം തടയാനും ഈ സൗകര്യം ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തൽ.

നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോ​ഗിച്ചുവരുകയാണ്. അടുത്ത ദിവസങ്ങളിൽ കൂടുതൽ ഉപഭോക്താക്കളിലേക്ക് ഫീച്ചർ അപ്‌ഡേറ്റ് ആകുമെന്ന് വാട്‌സ്ആപ്പ്‌ അറിയിച്ചു. നേരത്തെ വാട്‌സ്ആപ്പ്‌ കാരക്ടർ ഫീച്ചറും വിപുലീകരിച്ചിരുന്നു. 25 നിന്നും 100 വരെ കാരക്ടർ ഉപയോ​ഗിക്കാം. ഇതിലൂടെ ​ഗ്രൂപ്പ് അഡ്മിനുകൾക്ക് ​ഗ്രൂപ്പിന് വലിയ പേരുകൾ നൽകാൻ സാധിക്കും. ഡിസ്ക്രിപ്‌ഷൻ കാരക്ടറിന്റെ ദൈർഘ്യവും കൂട്ടിയിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com