ഹൈ ക്വാളിറ്റി വീഡിയോകളും അയക്കാം, പ്രൊഫൈല്‍ തിരിച്ചറിയാന്‍ ഇനിഷ്യല്‍; പുതിയ രണ്ടു ഫീച്ചറുകള്‍ 

ഇനി ചിത്രങ്ങള്‍ പോലെ തന്നെ ക്വാളിറ്റി കൂടിയ വീഡിയോകളും സോഷ്യല്‍മീഡിയയായ വാട്‌സ്ആപ്പ് വഴി അയക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇനി ചിത്രങ്ങള്‍ പോലെ തന്നെ ക്വാളിറ്റി കൂടിയ വീഡിയോകളും സോഷ്യല്‍മീഡിയയായ വാട്‌സ്ആപ്പ് വഴി അയക്കാം. തുടക്കത്തില്‍ ഐഒഎസ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവര്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്.

മറ്റുള്ളവര്‍ക്ക് പങ്കുവെയ്ക്കുമ്പോള്‍ വീഡിയോയുടെ യഥാര്‍ഥ ക്വാളിറ്റി നിലനിര്‍ത്താനും സാധിക്കും. അതായത് ക്വാളിറ്റി കൂട്ടണമെങ്കില്‍ ഉപയോക്താവ് തന്നെ വിചാരിക്കണം. ഹൈ ക്വാളിറ്റി വേണമെങ്കില്‍ മറ്റുള്ളവര്‍ക്ക് അയക്കുമ്പോള്‍ ഓരോ സമയവും ഓപ്ഷന്‍ തെരഞ്ഞെടുത്ത് മാത്രമേ മുന്നോട്ടുപോകാന്‍ സാധിക്കൂ. വീഡിയോയുടെ ഫയല്‍ സൈസ് കുറയ്ക്കണമെങ്കില്‍ അതിനും സാധിക്കും.

ഉയര്‍ന്ന ക്വാളിറ്റിയിലാണ് വീഡിയോ അയക്കുന്നത് എന്ന സന്ദേശവും ഒപ്പം ഉണ്ടാവും. അതായത് സന്ദേശത്തില്‍ എച്ച്ഡി ടാഗ് ഉണ്ടായിരിക്കും. എച്ച്ഡി ടാഗില്‍ അയക്കുമ്പോള്‍ നിലവിലെ  880 x 416 ല്‍ നിന്ന് 1296 x 608ലേക്കാണ് റെസല്യൂഷന്‍ മാറുക. അതായത് കൂടുതല്‍ ദൃശ്യ മികവ് ലഭിക്കുമെന്ന് സാരം.

എച്ച്ഡി ടാഗ് ഉള്ളത് കൊണ്ട് വീഡിയോ സ്വീകരിക്കുന്നയാള്‍ക്ക് ആവശ്യമായ ക്രമീകരണം ഫോണില്‍ വരുത്താനും സാധിക്കും. എന്നാല്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സ് വഴി അയക്കുന്ന വീഡിയോയില്‍ ഈ ഫീച്ചര്‍ ലഭ്യമാവില്ല. ഇതിന് പുറമേ ഗ്രൂപ്പ് ചാറ്റില്‍ ഉപയോക്താവിന്റെ പ്രൊഫൈല്‍ ഐക്കണില്‍ പേരിന്റെ ഇനിഷ്യല്‍ തെളിയും. പ്രൊഫൈല്‍ ഫോട്ടോ മറച്ചാലും ആളെ പെട്ടെന്ന് തിരിച്ചറിയാന്‍ ഇതുവഴി സാധിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com