'പെട്രോള്‍ 15 രൂപയ്ക്ക് നല്‍കാന്‍ സാധിക്കും..., പക്ഷേ'; ആശയവുമായി നിതിന്‍ ഗഡ്കരി 

പെട്രോള്‍ വില ലിറ്ററിന് 15 രൂപയിലേക്ക് താഴ്ത്താന്‍ നൂതന ആശയം മുന്നോട്ടുവെച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി
നിതിന്‍ ഗഡ്കരി /ഫയല്‍
നിതിന്‍ ഗഡ്കരി /ഫയല്‍

ജയ്പൂര്‍: പെട്രോള്‍ വില ലിറ്ററിന് 15 രൂപയിലേക്ക് താഴ്ത്താന്‍ നൂതന ആശയം മുന്നോട്ടുവെച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. എഥനോള്‍, വൈദ്യുതി സമന്വയം സാധ്യമായാല്‍ പെട്രോളിന്റെ വില കുറയ്ക്കാന്‍ കഴിയുമെന്നാണ് മന്ത്രിയുടെ അവകാശവാദം.

രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ നടന്ന കര്‍ഷകറാലിയിലാണ് പെട്രോള്‍ വില കുറയ്ക്കാനുള്ള ആശയം ഗഡ്കരി മുന്നോട്ടുവെച്ചത്. എഥനോളിലും വൈദ്യുതിയില്‍ ഓടുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് പ്രതിവിധി. എഥനോള്‍ 60 ശതമാനവും വൈദ്യുതി 40 ശതമാനവുമെന്ന കണക്കില്‍ കൂട്ടിക്കലര്‍ത്തിയാല്‍ ഇത് സാധ്യമാകും. മലിനീകരണം കുറയും എന്നത് മാത്രമല്ല, ഭീമമായ ഇറക്കുമതി ചെലവും കുറയും. ഇന്ധന ഇറക്കുമതിക്ക് ചെലവാകുന്ന 16 ലക്ഷം കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നും ഇത് ക്രമേണ കര്‍ഷകരിലേക്ക് തന്നെ എത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കര്‍ഷകര്‍ അന്നദാതാക്കള്‍ മാത്രമല്ല ഊര്‍ജദാതാക്കള്‍ കൂടിയാണ്. എഥനോളില്‍ ഓടുന്ന എല്ലാ വാഹനങ്ങള്‍ക്കും പിന്നില്‍ കര്‍ഷകരായി മാറും. രാജ്യത്തെ മുഴുവന്‍ കര്‍ഷകരും ഊര്‍ജദാതാക്കള്‍ കൂടിയാകുന്ന നാളെയാണ് തന്റെ സ്വപ്നമെന്നും ഗഡ്കരി പറഞ്ഞു. എഥനോള്‍ 60 ശതമാനവും വൈദ്യുതി 40 ശതമാനവും എന്ന കണക്കിലെത്തിയാല്‍ പെട്രോള്‍ ലിറ്ററിന് 15 രൂപ നിരക്കില്‍ ലഭ്യമാക്കാന്‍ സാധിക്കും. ഇത് ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും ഗഡ്കരി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com