ഷോര്‍ട്ട് വീഡിയോയിലൂടെ അതിവേഗം ആശയവിനിമയം, 60 സെക്കന്‍ഡ് വരെ ഷൂട്ട് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് 

 ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. വീഡിയോയുമായി ബന്ധപ്പെട്ട് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള പണിപ്പുരയിലാണ് വാട്‌സ്ആപ്പ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ, ഷോര്‍ട്ട് വീഡിയോകളിലൂടെ അതിവേഗത്തില്‍ ആശയവിനിമയം നടത്താന്‍ കഴിയുന്ന സേവനമാണ് വാട്‌സ്ആപ്പ് ഒരുക്കാന്‍ പോകുന്നത്. ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ പുതിയ സേവനം ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഫീച്ചര്‍ യാഥാര്‍ഥ്യമാകുന്നതോടെ, വീഡിയോ ഷൂട്ട് ചെയ്യാനും ഷെയര്‍ ചെയ്യാനും സാധിക്കും. 60 സെക്കന്‍ഡ് വരെ വീഡിയോ ഷൂട്ട് ചെയ്ത് കോണ്‍ടാക്ട്‌സില്‍ ഉള്ളവര്‍ക്ക് ഷെയര്‍ ചെയ്യാന്‍ കഴിയുന്ന  തരത്തിലാണ് സംവിധാനം ഒരുക്കുന്നത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഉടന്‍ തന്നെ എല്ലാവര്‍ക്കും ഇത് ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിനായി ചാറ്റില്‍ പ്രത്യേക ഓപ്ഷന്‍ ഒരുക്കും. മൈക്രോ ഫോണ്‍ ബട്ടണ്‍ ടാപ്പ് ചെയ്ത് സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമാണ് ക്രമീകരണം ഒരുക്കുക. അതായത് മൈക്രോ ഫോണ്‍ ബട്ടണ്‍ ടാപ്പ് ചെയ്യുന്നതോടെ, വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും. സുരക്ഷ ഉറപ്പാക്കാന്‍ പുതിയ വീഡിയോ റെക്കോര്‍ഡിങ് ഫീച്ചര്‍ എന്‍ഡ്- ടു- എന്‍ഡ് എന്‍ക്രിപ്ഷന് വിധേയമായിരിക്കും. അതായത് മറ്റുള്ളവര്‍ക്ക് ഈ വീഡിയോ ഉപയോഗിക്കാന്‍ സാധിക്കില്ല. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com