മാര്‍ക്ക് സക്കര്‍ബര്‍ഗ്, മെറ്റ സ്ഥാപകന്‍/ട്വിറ്റര്‍
മാര്‍ക്ക് സക്കര്‍ബര്‍ഗ്, മെറ്റ സ്ഥാപകന്‍/ട്വിറ്റര്‍

വീണ്ടും കൂട്ടപിരിച്ചുവിടലിന് മെറ്റ; ഇത്തവണ ജോലി പോകുന്നത് 10,000പേര്‍ക്ക്

ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍

ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍. ഇത്തവണ പതിനായിരം പേരെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത്. നാലു മാസം മുന്‍പ് 11,000 പേരെ മെറ്റ പിരിച്ചുവിട്ടിരുന്നു. 

ടീം അംഗങ്ങളില്‍ നിന്ന് ഏകദേശം പതിനായിരം പേരെ കുറയ്ക്കണമെന്ന് കരുതുന്നു. ഇതുവരെ നികത്തിയിട്ടില്ലാത്ത 5,000 ഒഴിവുകള്‍ നികത്തേണ്ടതില്ലെന്നും തീരുമാനിച്ചു.'- മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ജീവനക്കാര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ പറയുന്നു. 

ട്വിറ്ററാണ് ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നതിന് തുടക്കം കുറിച്ചത്. പിന്നാലെ മെറ്റയും ആമസോണും മൈക്രോസോഫ്റ്റും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com