ജിമെയിലും യൂട്യൂബും പണിമുടക്കി; രാജ്യത്ത് ഗൂഗിള്‍ സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമായി

രാജ്യത്തെ വിവിധയിടങ്ങളില്‍ ഗൂഗിള്‍ സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമായി
യൂട്യൂബ്, ജി മെയില്‍
യൂട്യൂബ്, ജി മെയില്‍

ന്യുഡല്‍ഹി: രാജ്യത്തെ വിവിധയിടങ്ങളില്‍ ഗൂഗിള്‍ സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമായി. ജിമെയില്‍, യൂട്യൂബ്, ഗൂഗിള്‍ ഡ്രൈവ് അടക്കമുള്ള സേവനങ്ങളാണ് പ്രവര്‍ത്തനരഹിതമായത്. 

രാവിലെ 11.22ഓടെയാണ് ഗൂഗിള്‍ സെര്‍ച്ചില്‍ പ്രശ്‌നങ്ങളുണ്ടായത്. ഇതേസമയത്ത് തന്നെ ജിമെയിലിലും യൂട്യൂബിലും പ്രശ്‌നങ്ങള്‍ ഉണ്ടായതായി ഡൗണ്‍ ഡിടക്ടര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു. 

പ്രവര്‍ത്തനരഹിതമായി കുറച്ചുനേരത്തിന് ശേഷം യൂട്യൂബിന്റെയും ജിമെയിലിന്റെയും പ്രവര്‍ത്തനങ്ങള്‍ പഴയപടിയായി. എന്താണ് സംഭവിച്ചത് എന്നതിനെപറ്റി ഗൂഗിള്‍ വിശദീകരണം നല്‍കിയിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com