ഇനി തട്ടിപ്പ് കോളുകളെ അറിയാം; വാട്‌സ്ആപ്പിലും ട്രൂകോളര്‍ 

പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പില്‍ വരുന്ന അജ്ഞാത കോളുകള്‍ ഇനി തിരിച്ചറിയാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പില്‍ വരുന്ന അജ്ഞാത കോളുകള്‍ ഇനി തിരിച്ചറിയാം. തട്ടിപ്പുകളില്‍ വീഴാതെ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ വാട്‌സ്ആപ്പ്, കോളുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ട്രൂകോളറുമായി സഹകരിക്കാന്‍ തീരുമാനിച്ചു. വാട്‌സ്ആപ്പില്‍ വരുന്ന കോളുകള്‍ തിരിച്ചറിയുന്നതിനുള്ള സേവനം ലഭ്യമാക്കാനാണ് ട്രൂകോളറുമായി സഹകരിക്കുന്നത്. ഇന്റര്‍നെറ്റിലൂടെയുള്ള തട്ടിപ്പ് കോളുകള്‍ തിരിച്ചറിയാന്‍ ഇതുവഴി സാധിക്കുമെന്നാണ് വാട്‌സ്ആപ്പിന്റെ വിലയിരുത്തല്‍.

നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ് ഫീച്ചര്‍. മെയ് അവസാനത്തോടെ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് പുരോഗമിക്കുന്നതെന്ന് ട്രൂ കോളര്‍ അറിയിച്ചു. 

കഴിഞ്ഞ ഏതാനും ആഴ്ചകളായി വാട്‌സ്ആപ്പില്‍ നിന്ന് തട്ടിപ്പ് കോളുകള്‍ വരുന്നതിന്റെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയില്‍ നിരവധി ഉപയോക്താക്കളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ടെലിമാര്‍ക്കറ്റിങ് കമ്പനികള്‍ ബിസിനസ് മെച്ചപ്പെടുത്തുന്നതിന് ഇന്റര്‍നെറ്റ് കോളിങ്ങിനെ ആശ്രയിക്കുന്നത് വര്‍ധിച്ചിട്ടുണ്ടെന്നും ട്രൂ കോളര്‍ വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com