പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇനിയും രണ്ടായിരം രൂപ നോട്ടുകള്‍ മാറിയില്ലേ?  പോസ്റ്റില്‍ അയക്കാമെന്ന് ആര്‍ബിഐ 

2023 മെയ് 19നാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതായി ആര്‍ബിഐ പ്രഖ്യാപിച്ചത്

ന്യൂഡല്‍ഹി: രണ്ടായിരം രൂപ നോട്ടുകള്‍ മാറാന്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദിഷ്ട റീജിണല്‍ ഓഫീസുകളിലേക്ക് നോട്ടുകള്‍ പോസ്റ്റലിലയക്കാം. ജനങ്ങള്‍ക്ക് ആര്‍ബിഐ ഓഫീസുകളില്‍ എത്തുന്നതിലുള്ള അസൗകര്യം ഒഴിവാക്കാനാണിത്. 

ടിഎല്‍ആര്‍ ഫോം വഴിയും ഉപയോക്താക്കള്‍ക്ക് അവരവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നോട്ടുകള്‍ നിക്ഷേപിക്കാനും സൗകര്യമുണ്ട്. ഈ തുക പിന്നീട് അക്കൗണ്ടുകളില്‍ തിരികെ എത്തും. ഉപയോക്താക്കളെ പോസറ്റ് മുഖേന നോട്ടുകള്‍ അയക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. ഇതിലൂടെ തടസമില്ലതെയും സുരക്ഷിതമായും ഉപയോക്തക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ തുക തിരികെയെത്തുമെന്നും ആര്‍ബിഐ റീജിണല്‍ ഡയറക്ട്ര്‍ രോഹിത് പി ദാസ് പറഞ്ഞു. 

നോട്ടുകള്‍ മാറാന്‍ ഇന്‍ഷുവേര്‍ഡ് പോസ്റ്റും ടിഎല്‍ആര്‍ ഫോം വഴിയുള്ള രീതിയും സുരക്ഷിതമാണെന്നും ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ആര്‍ബിഐയുടെ ഡല്‍ഹി ഓഫീസില്‍ ഇതുവരെ 700 ടിഎല്‍ആര്‍ ഫോമുകള്‍ ലഭ്യമായിട്ടുണ്ട്. ആര്‍ബിഐ ഓഫീസുകളിലെ എക്‌സ്‌ചേഞ്ച് സൗകര്യത്തിന് പുറമെ ഈ രണ്ട് ഓപ്ഷനുകളും നടപ്പാക്കുന്നു രോഹിത് പി ദാസ് പറഞ്ഞു.

2023 മെയ് 19നാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതായി ആര്‍ബിഐ പ്രഖ്യാപിച്ചത്. മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളില്‍ 97 ശതമാനവും തിരിച്ചെത്തിയതായും ആര്‍ബിഐ അറിയിച്ചിരുന്നു. എക്‌സ്‌ചേഞ്ച് എളുപ്പമാക്കുന്നതിന് മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ആര്‍ബിഐ പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com