യൂട്യൂബില്‍ ഇനി എല്ലാം എളുപ്പം; വീഡിയോകള്‍ക്ക് എഐ ചാറ്റ്‌ബോട്ട്, ഫീച്ചര്‍ പരീക്ഷണഘട്ടത്തില്‍ 

പുതിയ ജനറേറ്റീവ് എഐ ഫീച്ചറുകള്‍ യൂട്യൂബ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വിഷയങ്ങളെ അടിസ്ഥാനമാക്കി കമന്റുകള്‍ സംഗ്രഹിക്കാനും തരംതിരിക്കാനും കഴിയുന്ന പുതിയ ജനറേറ്റീവ് എഐ ഫീച്ചറുകള്‍ യൂട്യൂബ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്.  കണ്ടുകൊണ്ടിരിക്കുന്ന വീഡിയോയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്ന പുതിയ ടൂളും യൂട്യൂബ് പരീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. 

ഏത് തരത്തിലള്ള കണ്ടന്റുകളാണ് നമുക്ക് വേണ്ടതെന്നറയാന്‍ കോണ്‍വര്‍സേഷണല്‍ ടൂള്‍ ഉപയോഗിക്കുന്നതിലൂടെ സാധിക്കും. ഇത് ഉള്ളടക്കത്തെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാനും വീഡിയോയെക്കുറിച്ചുള്ള ഉത്തരങ്ങള്‍ നേടാനും സഹായിക്കും. വീഡിയോ പ്ലേബാക്ക് തടസ്സപ്പെടുത്താതെ തന്നെ ബന്ധപ്പെട്ട ഉള്ളടക്കത്തിന് ശുപാര്‍ശകള്‍ നല്‍കാനും  സാധിക്കും. അക്കാദമിക് വീഡിയോകളെ സംബന്ധിച്ചിടത്തോളം പുതിയ ജനറേറ്റീവ് എഐ പവര്‍ ടൂളിന് ക്വിസുകള്‍ നടത്താനും കഴിയും.

തെരഞ്ഞെടുത്ത വീഡിയോകളില്‍ ദൃശ്യമാകുന്ന 'ആസ്‌ക്' ബട്ടണില്‍ ടാപ്പുചെയ്യുന്നതിലൂടെ ജനറേറ്റീവ് എഐ പിന്തുണയുള്ള ടൂള്‍ ഉപയോഗിക്കാന്‍ കഴിയും. കൂടാതെ നിങ്ങള്‍ ചാറ്റ് ജിപിറ്റിയോട് ചോദിക്കുന്നതിന് സമാനമായി വീഡിയോയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാനും കഴിയും.

പുതിയ ഫീച്ചര്‍ ഇപ്പോള്‍ യുഎസില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു, വരും ആഴ്ചകളില്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലെ കൂടുതല്‍ യൂട്യൂബ് പ്രീമിയം അംഗങ്ങളിലേക്ക് ഫീച്ചര്‍ എത്തിക്കുമെന്നാണ് യൂട്യൂബ് അവകാശപ്പെടുന്നത്. 

ദൈര്‍ഘ്യമേറിയ വീഡിയോകളുടെ കമന്റുകള്‍ തരംതിരിച്ചുകൊണ്ട് കമന്റുകള്‍ സംഗ്രഹിക്കുന്ന ഫീച്ചര്‍ വീഡിയോ തയാറാക്കിയവര്‍ക്ക് കമന്റുകളിലേക്ക് പെട്ടെന്നെത്തിപ്പെടാനും പുതിയ ഉള്ളടക്കം സൃഷ്ടിക്കുന്നതിന് കൂടുതല്‍ പ്രയോജനം ലഭിക്കുകയും ചെയ്യും. ഫീച്ചര്‍ നിലവില്‍ ചുരുക്കം ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com