വാട്‌സ്ആപ്പ് സ്വകാര്യത ഫീച്ചര്‍ ഇനി ഇന്‍സ്റ്റഗ്രാമിലും; വിശദാംശങ്ങള്‍

വാട്‌സ്ആപ്പിന് സമാനമായി മെറ്റയുടെ കീഴിലുള്ള ഇന്‍സ്റ്റഗ്രാമിലും റീഡ് റെസിപ്റ്റ്‌സ് മറച്ചുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ വരുന്നു
ഫയൽ ചിത്രം
ഫയൽ ചിത്രം

ന്യൂഡല്‍ഹി: വാട്‌സ്ആപ്പിന് സമാനമായി മെറ്റയുടെ കീഴിലുള്ള ഇന്‍സ്റ്റഗ്രാമിലും റീഡ് റെസിപ്റ്റ്‌സ് മറച്ചുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ വരുന്നു. ഡയറക്ട് മെസേജുകള്‍ക്കായാണ് പുതിയ ഫീച്ചര്‍. 

സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇന്‍സ്റ്റഗ്രാമിലും വാട്‌സ്ആപ്പില്‍ അവതരിപ്പിച്ച് വിജയിച്ച ഫീച്ചര്‍ കൊണ്ടുവരുന്നത്. പ്രൈവസി ആന്റ് സേഫ്റ്റി സെറ്റിങ്ങ്‌സിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക. റീഡ് റെസിപ്റ്റ്‌സ് എനേബിള്‍ ചെയ്തും ഡിസേബിള്‍ ചെയ്തും വെയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍ കൊണ്ടുവരിക. 

ഇതുപ്രയോജനപ്പെടുത്തുന്നതോടെ, സെന്‍ഡര്‍ അയച്ച സന്ദേശം ഉപയോക്താവ് കണ്ടോ എന്ന് സെന്‍ഡറിന് മനസിലാവില്ല. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍. വരുംആഴ്ചകളില്‍ തന്നെ ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com