വാട്‌സ്ആപ്പ് അക്കൗണ്ട് സുരക്ഷിതമാക്കണോ?; ഈ എട്ട് ഫീച്ചറുകള്‍ ഉറപ്പാക്കുക!

ആളുകളുടെ ഉപയോഗം വര്‍ധിച്ചതോടെ ഇത് അവസരമായി കണ്ട് വാട്‌സ്ആപ്പ് കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകളും ഉയര്‍ന്നിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇന്ന് വാട്‌സ്ആപ്പ് ഉപയോഗിക്കാത്തവര്‍ ചുരുക്കമായിരിക്കും. വ്യക്തിഗത ആശയവിനിമയത്തിന് പുറമേ പ്രൊഫഷണല്‍ കാര്യങ്ങള്‍ക്കും ഇന്ന് വാട്‌സ്ആപ്പ് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറി കഴിഞ്ഞു. ആളുകളുടെ ഉപയോഗം വര്‍ധിച്ചതോടെ ഇത് അവസരമായി കണ്ട് വാട്‌സ്ആപ്പ് കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകളും ഉയര്‍ന്നിട്ടുണ്ട്. ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് തുടര്‍ച്ചയായി ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് അക്കൗണ്ട് സുരക്ഷിതമാണോയെന്ന് പരിശോധിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ഫീച്ചറുകള്‍ എനേബിള്‍ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്:

സ്‌ക്രീന്‍ ലോക്ക് സെറ്റിങ്‌സ്:

സ്‌ക്രീന്‍ ലോക്ക് ഫീച്ചര്‍ എനേബിള്‍ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പാക്കുന്നത് നല്ലതാണ്.ഇത് സുരക്ഷ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ്. അംഗീകൃത ഉപയോക്താക്കള്‍ മാത്രമാണ് ഫോണിലെ വാട്‌സ്ആപ്പില്‍ കയറുന്നത് എന്ന് ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും.

ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍:

ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ ഓണ്‍ ആണോ എന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്. അക്കൗണ്ട് വെരിഫിക്കേഷന് സമാനതകളില്ലാത്ത കോഡ് ഉപയോഗിക്കാന്‍ സഹായിക്കുന്ന ഈ ഫീച്ചര്‍ അനധികൃതമായി മറ്റാരെങ്കിലും വാട്‌സ്ആപ്പ് തുറക്കുന്നത് തടയുന്നു

അജ്ഞാത നമ്പറുകള്‍ സൈലന്‍സ് ചെയ്ത് വെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍:

അറിയാത്ത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ സൈലന്‍സ് ചെയ്ത് വെയ്ക്കാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. അറിയാത്ത നമ്പറുകളില്‍ നിന്നുള്ള വോയ്‌സ്, വീഡിയോ കോളുകള്‍ റിംഗ് ചെയ്യുന്നത് തടയാന്‍ ഇത് സഹായിക്കുന്നു

എന്‍ഡു ടു എന്‍ഡ് എന്‍ക്രിപ്ഷന്‍:

എന്‍ഡു ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എനേബിള്‍ ആണെന്ന് ഉറപ്പുവരുത്തുക. മെസേജുകളിലും കോളുകളിലും പങ്കുവെയ്ക്കുന്ന മീഡിയ ഫയലുകളിലും തേര്‍ഡ് പാര്‍ട്ടി നുഴഞ്ഞുകയറുന്നത് തടയാന്‍ ഈ ഫീച്ചര്‍ സഹായിക്കും

പ്രൊഫൈല്‍ ഫോട്ടോ പ്രൈവസി:

പ്രൊഫൈല്‍ ഫോട്ടോയുടെ പ്രൈവസി സെറ്റിങ്‌സില്‍ കയറി എവരി വണ്‍, കോണ്‍ടാക്ട്‌സ് ഒണ്‍ലി, ആരും കാണേണ്ടതില്ല എന്നിവയില്‍ ഏത് വേണമെങ്കിലും തെരഞ്ഞെടുത്ത് പ്രൊഫൈല്‍ ഫോട്ടോ ആരെല്ലാം കാണണമെന്ന് തീരുമാനിക്കാന്‍ ഉപയോക്താവിന് സാധിക്കും

റീഡ് റെസീറ്റ്‌സ്: 

റീഡ് റെസീറ്റ്‌സ് ഓണ്‍ ആക്കുകയോ ഓഫ് ചെയ്ത് വെയ്ക്കുകയോ ചെയ്യാം. സ്വകാര്യത സംരക്ഷണവുമായി ബന്ധപ്പെട്ട ഫീച്ചര്‍ ആണിത്. ഇതുവഴി മറ്റുള്ളവര്‍ അയച്ച സന്ദേശം ഉപയോക്താവ് കണ്ടോ എന്ന കാര്യം മറ്റുള്ളവരെ അറിയിക്കുന്നതില്‍ നിന്ന് തടയാന്‍ സാധിക്കും.

ലാസ്റ്റ് സീന്‍ പ്രൈവസി:

 റീഡ് റെസീറ്റ്‌സ് പോലെ വാട്‌സ്ആപ്പില്‍ അവസാനം കയറിയ സമയം മറ്റുള്ളവരെ അറിയിക്കുന്നത് തടയാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍.

ഡിസപിയറിങ് മെസേജ്:  

ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ ചാറ്റുകളിലെ മെസേജുകള്‍ അപ്രത്യക്ഷമാകാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. ആശയവിനിമയത്തില്‍ കൂടുതല്‍ സ്വകാര്യത ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com