നിങ്ങളുടെ ത്രഡ്‌സ് അക്കൗണ്ട് ഡിലീറ്റ് ചെയ്യണോ? ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നഷ്ടപ്പെടില്ല

നിലവിലെ ഇന്‍സ്റ്റ്ഗ്രാം അക്കൗണ്ട് നഷ്ടപ്പെടാതെ തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ ത്രെഡ്‌സ് അക്കൗണ്ട് ഡിലീറ്റ് ചെയ്യാം
ത്രെഡ്സ് ലോ​ഗോ
ത്രെഡ്സ് ലോ​ഗോ

ന്യൂഡല്‍ഹി: മെറ്റയുടെ ത്രഡ്‌സ് തുടങ്ങിയപ്പോള്‍ തന്നെ അക്കൗണ്ടുകള്‍ എടുത്ത ഉപയോക്താക്കള്‍ നേരിട്ട പ്രശ്‌നം ഇവ ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നഷ്ടപ്പെടുമെന്നതായിരുന്നു. താരതമ്യേന ഫീച്ചറുകള്‍ കുറഞ്ഞ ത്രെഡ്‌സില്‍ അക്കൗണ്ട് എടുത്തത് അബദ്ധമായെന്ന് വിചാരിക്കുന്നവരുമുണ്ടായി. എന്നാല്‍ ഇപ്പോള്‍ ഉപയോക്തക്കള്‍ക്കായി പുതിയ ഫീച്ചര്‍ ചേര്‍ക്കുകയാണ് കമ്പനി. 

നിലവിലെ ഇന്‍സ്റ്റ്ഗ്രാം അക്കൗണ്ട് നഷ്ടപ്പെടാതെ തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ ത്രെഡ്‌സ് അക്കൗണ്ട് ഡിലീറ്റ് ചെയ്യാം. ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മെസേരി തന്നെയാണ് ഇക്കാര്യം അറിയിച്ചത് ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ നിയന്ത്രണം വേണമെന്ന ഫീഡ്ബാകുകളുടെ അടിസ്ഥാനത്തിലാണ് ത്രെഡ്‌സ് ഇത്തരത്തില്‍ മാറ്റം കൊണ്ടുവരുന്നതെന്നും  ആദം മെസേരി പറഞ്ഞു. 

ഫോണില്‍ ആപ്പ് തുറന്ന് താഴെ വലതുവശത്തുള്ള പ്രൊഫൈല്‍ ബട്ടണില്‍ ടാപ്പുചെയ്തശേഷം സ്‌ക്രീനിന്റെ മുകളില്‍ വലതുവശത്ത് ദൃശ്യമാകുന്ന ബട്ടണില്‍ ക്ലിക്കുചെയ്ത് അപ്ലിക്കേഷന്‍ സ്രെറ്റിങ്‌സിലേക്ക് പോകുക. 'ഡിലീറ്റ് ചെയ്യുക അല്ലെങ്കില്‍ പ്രൊഫൈല്‍ നിര്‍ജ്ജീവമാക്കുക' എന്ന പുതിയ ഓപ്ഷന്‍ കാണും. 'ഡിആക്ടിവേറ്റ് പ്രൊഫൈല്‍' ഓപ്ഷന്‍ നിങ്ങള്‍ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തതെല്ലാം ആര്‍ക്കൈവ് ചെയ്യുമെങ്കിലും, 'ഡിലീറ്റ്' ഓപ്ഷന്‍ ലിങ്ക് ചെയ്ത ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനെ ബാധിക്കാതെ ത്രെഡ്‌സ് അക്കൗണ്ട് ഇല്ലാതാക്കാനാകും.

ഉപയോക്താക്കള്‍ക്ക് അവരുടെ ത്രെഡ്‌സ് പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ ദൃശ്യമാകും വിധമുള്ള ഫീച്ചര്‍ മെറ്റ അവതരിപ്പിച്ചിരുന്നു. 'സജസ്റ്റിങ് പോസ്റ്റ്് ഓണ്‍ അതേഴ്‌സ് ആപ്പ്' എന്നാണ് ഫീച്ചര്‍ അറിയപ്പെട്ടത്. ഉപയോക്താക്കള്‍ക്ക് ആപ്പ് സെറ്റിങ്‌സിലെ പ്രൈവസി സെക്ഷനില്‍ പോയി ഫീച്ചര്‍ ഉപയോഗപ്പെടുത്താം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com