രാജ്യത്ത് 70 ലക്ഷം മൊബൈല്‍ നമ്പറുകള്‍ കേന്ദ്രം സസ്‌പെന്‍ഡ് ചെയ്തു; കാരണമിത്  

രാജ്യത്ത് ഡിജിറ്റല്‍ തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ 70ലക്ഷം മൊബൈല്‍ നമ്പറുകള്‍ സസ്‌പെന്‍ഡ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ 70ലക്ഷം മൊബൈല്‍ നമ്പറുകള്‍ സസ്‌പെന്‍ഡ് ചെയ്തു. സംശയാസ്പദമായ ഇടപാടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

ഡിജിറ്റല്‍ തട്ടിപ്പുകള്‍ തടയുന്നതിന് ബാങ്കുകള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി വിവേക് ജോഷി ആവശ്യപ്പെട്ടു. തട്ടിപ്പുകള്‍ തടയുന്നതിനും കണ്ടെത്തുന്നതിനുമുള്ള സംവിധാനം ബാങ്കുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സിസ്റ്റത്തിലെ ഡേറ്റ സുരക്ഷിതമാണെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം തട്ടിപ്പുകളില്‍ ഉപഭോക്താക്കള്‍ വീഴാതിരിക്കുന്നതിനുള്ള ഒരു മാര്‍ഗം ബോധവത്കരണമാണ്. ബോധവത്കരണ പരിപാടികള്‍ ശരിയായരീതിയില്‍ നടന്നാല്‍ ഇത്തരം തട്ടിപ്പുകളില്‍ വീഴുന്നതില്‍ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com