തട്ടിപ്പിന് മുതിര്‍ന്നാല്‍ ഉടന്‍ പൂട്ടുവീഴും!; ഇന്ത്യയില്‍ 74 ലക്ഷം അക്കൗണ്ടുകള്‍ കൂടി നിരോധിച്ച് വാട്‌സ്ആപ്പ്, റിപ്പോര്‍ട്ട് ചെയ്യുന്നവിധം 

പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഇന്ത്യയില്‍ 74 ലക്ഷം അക്കൗണ്ടുകള്‍ കൂടി നിരോധിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഇന്ത്യയില്‍ 74 ലക്ഷം അക്കൗണ്ടുകള്‍ കൂടി നിരോധിച്ചു. ഐടി നിയമം അനുസരിച്ച് വാട്‌സ്ആപ്പ് പുറത്തിറക്കിയ ഓഗസ്റ്റിലെ സുരക്ഷാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്.

ഉപയോക്താക്കളുടെ പരാതികളെ തുടര്‍ന്നും മറ്റുമാണ് ഇത്രയധികം അക്കൗണ്ടുകള്‍ ഒരു മാസത്തിനകം നിരോധിച്ചത്. ഓഗസ്റ്റില്‍ 14,767 പരാതികളാണ്് ലഭിച്ചത്. പരാതികള്‍ക്ക് പുറമേ വ്യവസ്ഥകള്‍ ലംഘിച്ചതിനും ഗ്രീവന്‍സ് അപ്പലേറ്റ് കമ്മിറ്റിയുടെ ഉത്തരവുകളെ തുടര്‍ന്നുമാണ് അക്കൗണ്ടുകള്‍ നിരോധിച്ചത്. ഉപയോക്താക്കള്‍ പരാതിപ്പെടുന്നതിന് മുന്‍പ് തന്നെ വ്യവസ്ഥകള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 35 ലക്ഷം അക്കൗണ്ടുകളാണ് നിരോധിച്ചത്. തട്ടിപ്പിന് ഉപയോഗിച്ചതായി കണ്ടെത്തിയ അക്കൗണ്ടുകളും മറ്റുള്ളവരുടെ സ്വകാര്യതയ്ക്ക് ഭീഷണി സൃഷ്ടിച്ച അക്കൗണ്ടുകളുമാണ് പ്രധാനമായി നിരോധിച്ചവ. 

അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നവിധം:

റിപ്പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ചാറ്റ് ഓപ്പണ്‍ ചെയ്യുക

മുകളില്‍ പേരിന് അരികില്‍ കൊടുത്തിക്കുന്ന മൂന്ന് ഡോട്ടുകള്‍ ടാപ്പ് ചെയ്ത് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 

എന്തുകൊണ്ടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നകാര്യം സൂചിപ്പിക്കണം. 

തുടര്‍ന്ന് സെന്‍ഡ് ബട്ടണ്‍ അമര്‍ത്തി മുന്നോട്ടുപോകുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com