മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണോ?, എസ്ബിഐയില്‍ ചെയ്യേണ്ടത് ഇത്രമാത്രം 

അക്കൗണ്ട് ഉടമകളുടെ വ്യക്തിഗത വിവരങ്ങള്‍ എളുപ്പം അപ്‌ഡേറ്റ് ചെയ്യുന്നതിന് പ്രമുഖ ബാങ്കായ എസ്ബിഐ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്
എസ്ബിഐ, ഫയല്‍ ചിത്രം
എസ്ബിഐ, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: അക്കൗണ്ട് ഉടമകളുടെ വ്യക്തിഗത വിവരങ്ങള്‍ എളുപ്പം അപ്‌ഡേറ്റ് ചെയ്യുന്നതിന് പ്രമുഖ ബാങ്കായ എസ്ബിഐ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ബാങ്കിന്റെ ശാഖയില്‍ പോയി എളുപ്പം നിര്‍വഹിക്കുന്നതിനുള്ള സൗകര്യം ഇതില്‍ ഒന്നാണ്.

ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണ്‍ നമ്പര്‍ എളുപ്പത്തില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ബാങ്ക് ശാഖകളില്‍ ഒരുക്കിയിരിക്കുന്നത്. ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് ചില രേഖകള്‍ അത്യാവശ്യമാണ്. വാലിഡ് ആയിട്ടുള്ള ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡ് ആണ് ഇതിന് ആവശ്യം. മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് എസ്ബിഐ ആവശ്യപ്പെടുന്ന രേഖകളുടെ പട്ടിക ചുവടെ: 

പാസ് പോര്‍ട്ട്

ഡ്രൈവിങ് ലൈസന്‍സ്

വോട്ടര്‍ ഐഡി കാര്‍ഡ്

ആധാര്‍ കൈവശമുള്ളതിന്റെ തെളിവ്

എംഎന്‍ആര്‍ഇജിഎ കാര്‍ഡ്

ഇവയില്‍ ഏതെങ്കിലും ഒരു രേഖയാണ് ബാങ്കില്‍ നല്‍കേണ്ടത്. കൂടാതെ ശാഖയില്‍ പോയി മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് അപേക്ഷാഫോം പൂരിപ്പിച്ച് നല്‍കേണ്ടതുമാണ്. വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസിലൂടെ അപ്‌ഡേഷന്റെ സ്റ്റാറ്റസ് അറിയിക്കുന്നതാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com