ലാപ്പ്‌ടോപ്പുകളുടെയും കമ്പ്യൂട്ടറുകളുടെ ഇറക്കുമതി നിരോധനം പിന്‍വലിച്ചു; പകരം പുതിയ സംവിധാനം 

ലാപ്പ്‌ടോപ്പുകളുടെയും കമ്പ്യൂട്ടറുകളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം കേന്ദ്രം നീക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ലാപ്പ്‌ടോപ്പുകളുടെയും കമ്പ്യൂട്ടറുകളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം കേന്ദ്രം നീക്കി. പകരം ഇറക്കുമതി ചെയ്യുന്ന ഐടി ഹാര്‍ഡ് വെയര്‍ ഉല്‍പ്പന്നങ്ങളുടെ അളവും മൂല്യവും വിശദമാക്കുന്ന ഡേറ്റ വെളിപ്പെടുത്തണമെന്ന വ്യവസ്ഥയിന്മേലാണ് നടപടി. നേരത്തെ കൊണ്ടുവന്ന നിയന്ത്രണങ്ങളില്‍ ആഗോളതലത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് പരിഷ്‌കരിച്ചത്.

ലാപ്പ്‌ടോപ്പുകള്‍, കമ്പ്യൂട്ടറുകള്‍ അടക്കമുള്ള ഐടി ഹാര്‍ഡ് വെയറുകളുടെ ഇറക്കുമതിയ്ക്ക് പുതിയ ഇംപോര്‍ട്ട് മാനേജ്‌മെന്റ് സംവിധാനത്തിന് കേന്ദ്രം രൂപം നല്‍കി. ഇനിമുതല്‍ ഇറക്കുമതി ചെയ്യുന്ന ഹാര്‍ഡ് വെയര്‍ ഉല്‍പ്പന്നങ്ങളുടെ വിശദാംശങ്ങള്‍ അധികൃതരെ കാണിച്ച് അനുമതി നേടിയെടുക്കണം. ലാപ്പ്‌ടോപ്പ്, ടാബ് ലെറ്റ്, കമ്പ്യൂട്ടര്‍ അടക്കമുള്ള ഹാര്‍ഡ് വെയര്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഇംപോര്‍ട്ട് മാനേജ്‌മെന്റ് സിസ്റ്റത്തിന് രൂപം നല്‍കിയത്. വിപണി വിതരണത്തെ ബാധിക്കാത്തവിധം ഇറക്കുമതി സാധ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. കൂടാതെ ലൈസന്‍സ് രാജ് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കിയത്.

പുതിയ പ്രഖ്യാപനം ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. ഇറക്കുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ എച്ച്‌സിഎല്‍, സാംസങ്, ഡെല്‍ അടക്കമുള്ള പ്രമുഖ ഇലക്ട്രോണിക് കമ്പനികള്‍ ആശങ്ക അറിയിച്ചിരുന്നു. ഇറക്കുമതിക്ക് അനുവാദം വാങ്ങുന്ന പുതിയ ഇംപോര്‍ട്ട് മാനേജ്‌മെന്റ് സിസ്റ്റം ഉടന്‍ തന്നെ യാഥാര്‍ഥ്യമാകുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് സന്തോഷ് കുമാര്‍ സാരംഗി അറിയിച്ചു. പുതിയ സംവിധാനം യാഥാര്‍ഥ്യമാകുന്നതോടെ വിശ്വാസയോഗ്യമായ ഉറവിടങ്ങളില്‍ നിന്നാണ് ഹാര്‍ഡ് വെയര്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നടക്കുന്നത് എന്ന് ഉറപ്പാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് മൂന്നിനാണ് ലാപ്പ്‌ടോപ്പ്, കമ്പ്യൂട്ടര്‍ അടക്കമുള്ള ഹാര്‍ഡ് വെയര്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം നിയന്ത്രണം നടപ്പാക്കുന്നത് നവംബര്‍ ഒന്ന് വരെ കേന്ദ്രസര്‍ക്കാര്‍ നീട്ടി. വിവിധ ഭാഗങ്ങളില്‍ നിന്ന് ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു തീരുമാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com