കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍?; പൊതുജനങ്ങളുടെ അഭിപ്രായം തേടി ട്രായ്

രാജ്യത്ത് കുറഞ്ഞ ചെലവില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിക്കുന്നതിന്റെ സാധ്യതകള്‍ തേടി ടെലികോം നിയന്ത്രണ സംവിധാനമായ ട്രായ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് കുറഞ്ഞ ചെലവില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിക്കുന്നതിന്റെ സാധ്യതകള്‍ തേടി ടെലികോം നിയന്ത്രണ സംവിധാനമായ ട്രായ്. ഇതിന്റെ ഭാഗമായി ട്രായ് പൊതുജനങ്ങളുടെ അഭിപ്രായം തേടി. ഡിജിറ്റല്‍ ലോകത്തേയ്ക്ക് എല്ലാവരെയും അടുപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നടപടി.

ഡിജിറ്റല്‍ ലോകത്തേയ്ക്ക് ജനങ്ങളെ കൂടുതല്‍ അടുപ്പിക്കുക എന്ന വിഷയത്തെ മുന്‍നിര്‍ത്തി ട്രായ് ചര്‍ച്ചാരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് രാജ്യത്ത് കുറഞ്ഞ ചെലവില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിക്കുന്നതിന്റെ സാധ്യത തേടി ട്രായ് പൊതുജനങ്ങളുടെ അഭിപ്രായം തേടിയത്. 

രാജ്യത്ത് സ്മാര്‍ട്ട്‌ഫോണുകളുടെ വില കുറയ്ക്കാന്‍ ലക്ഷ്യമിട്ട് തദ്ദേശീയ ഉല്‍പ്പാദനത്തെ അടക്കം പ്രോത്സാഹിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കൊണ്ട് മാത്രം പ്രതീക്ഷിച്ച ഫലം ഉണ്ടാവുമോ എന്നതടക്കമാണ് ട്രായ് പരിശോധിക്കുന്നത്.ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത്?. ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ഡിജിറ്റല്‍ കണക്ടിവിറ്റി ലഭ്യമാക്കാന്‍ എന്തു ചെയ്യണം? തുടങ്ങി നിരവധി ചോദ്യങ്ങളാണ് ചര്‍ച്ചാരേഖയില്‍ ട്രായ് ഉന്നയിക്കുന്നത്.

കുറഞ്ഞ ചെലവില്‍ ലഭ്യമാക്കിയില്ലെങ്കില്‍ സാങ്കേതികവിദ്യാരംഗത്ത് ഉണ്ടാകുന്ന കുതിച്ചുചാട്ടവും ഫൈവ് ജി സേവനങ്ങളും ഡിജിറ്റല്‍ ഡിവൈഡ് വലുതാവാന്‍ കാരണമാകുമെന്നാണ് ട്രായിയുടെ നിരീക്ഷണം. ഇതിനെ തുടര്‍ന്നാണ് കുറഞ്ഞ ചെലവില്‍ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാക്കുന്നതിനുള്ള സാധ്യത തേടി ജനങ്ങളുടെ അഭിപ്രായം തേടാന്‍ ട്രായ് തീരുമാനിച്ചത്. ഒക്ടോബര്‍ 16 വരെയാണ് അവസരം. എതിരഭിപ്രായം പറയാന്‍ ഒക്ടോബര്‍ 31 വരെയും സമയം അനുവദിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com